Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിനീത് ശ്രീനിവാസനും സംഘവും ദോഹയിൽ,'ഹൃദ്യം' നാളെ അൽ അറബി സ്റ്റേഡിയത്തിൽ

April 26, 2023

April 26, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ മലയാളികളുടെ പെരുന്നാൾ  ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം ദോഹയിൽ എത്തി. സംസ്ഥാന പുരസ്‌കാര ജേതാവ് ഹിഷാം അബ്ദുൽ വഹാബ്, ഗായത്രി അശോക് എന്നിവർക്കൊപ്പം ഒരുക്കുന്ന 'ഹൃദ്യം' സംഗീത നിശ നാളെ(വ്യാഴാഴ്ച)  രാത്രി 8 മണിക്ക് ദോഹയിലെ അൽ അറബി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും.
ബ്ലു ഡോഫിനും സ്കൈ മീഡിയയുമാണ് സംഘാടകർ. 

ടിക്കറ്റുകൾ  ക്യൂ ടിക്കെറ്റ്‌സിൽ ലഭ്യമാണ്.മർഖിയയിലെ മർസ ഹൈപ്പർ മാർക്കറ്റിൽ നിന്നും ടിക്കറ്റുകൾ നേരിൽ വാങ്ങാനുള്ള സൗകര്യവുമുണ്ട്.വിളിക്കേണ്ട നമ്പർ : 77114488. 50 ഖത്തർ റിയാൽ ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞതായും100.150.500(4 പേർക്ക്) 500(ഒരാൾക്ക്), 1000 (ഒരാൾക്ക്) ടിക്കറ്റുകൾ നിലവിൽ ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News