Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇൻഡസ്ട്രിയൽ ഏരിയ വാക്സിനേഷൻ കേന്ദ്രത്തിൽ കമ്പനി തൊഴിലാളികൾക്കുള്ള രജിസ്‌ട്രേഷൻ എങ്ങനെ? വിവരങ്ങൾ 

April 21, 2021

April 21, 2021

ദോഹ : ഖത്തറിൽ തൊഴിലാളികൾക്കായി ഒരുക്കിയ വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അധികൃതർ വിശദീകരിച്ചു. നിരവധി പേർ മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ഇവിടെയെത്തി  മണിക്കൂറുകളോളം കാത്തിരുന്ന ശേഷം നിരാശരായി മടങ്ങുന്നതായി നേരത്തെ ന്യൂസ്‌റൂം  റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനുപിന്നാലെയാണ് ഇതിനുള്ള നടപടിക്രമങ്ങൾ അധികൃതർ വ്യക്തമാക്കിയത്.

സ്ട്രീറ്റ് നമ്പർ 7 ൽ പഴയ മെഡിക്കല്‍ കമ്മീഷന്‍ സ്ഥലത്താണ് വാക്‌സിനേഷന്‍ കേന്ദ്രം പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കുന്നുണ്ട്.

രജിസ്റ്റർ ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികൾക്കു മാത്രമാണ് ഇവിടെ വാക്സിൻ നൽകുന്നത്. കമ്പനിയുടെ വിവരങ്ങൾ,തൊഴിലാളികളുടെ എണ്ണം,തൊഴിൽ സ്വഭാവം,മുതലായവ സഹിതമാണ് അപേക്ഷിക്കേണ്ടത്.തൊഴിലാളിയുടെ പേര്,ഐഡി നമ്പർ,മൊബൈൽ നമ്പർ,സ്ത്രീ,പുരുഷൻ എന്നീ വിവരങ്ങൾ ഉൾപ്പെടെ vcia@hamad.qa എന്ന ഇ മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്.

  • വാക്സിൻ സ്വീകരിക്കാനെത്തുന്നവർ ഹെൽത്ത് കാർഡോ ഖത്തർ ഐഡിയോ കരുതിയിരിക്കണം.
  • ഇഹ്തിറസ് ആപ്പിൽ സ്റ്റാറ്റസ് പച്ചയായിരിക്കണം.
  • രജിസ്റ്റർ ചെയ്തതിന്റെ രേഖ തൊഴിലാളികളുമായി എത്തുന്ന വാഹനത്തിൽ സൂക്ഷിച്ചിരിക്കണം.ഇതുണ്ടെങ്കിൽ മാത്രമേ വാഹനം അകത്തേക്ക് കടത്തിവിടുന്നുള്ളൂ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News