Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
പാക്കിങ് രംഗത്തെ പ്രമുഖ ബ്രാൻഡായ ഹോട്ട്പാക്ക് ഖത്തറിൽ ഉൽപാദനം തുടങ്ങി

November 09, 2022

November 09, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: യു.എ.ഇ ആസ്ഥാനമായ ഹോട്ട്പാക്ക്  ദോഹയില്‍  നിര്‍മാണ പ്ലാന്റ് ആരംഭിച്ചു.ഫുഡ് പാക്കേജിങ് രംഗത്തെ ലോകോത്തര ബ്രാൻഡായ ഹോട്ട്പാക്ക് ഗ്ലോബലിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15ാമത് ഫാക്ടറിയാണ് ഖത്തറിൽ ആരംഭിച്ചത്.

2030ഓടെ ആഗോള ഫുഡ് പാക്കേജിങ് രംഗത്ത് മുന്‍നിരയിലെത്തുകയെന്ന കമ്പനിയുടെ പ്രവർത്തന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഖത്തറിലും ഉൽപാദനം തുടങ്ങിയതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതിചെയ്യുന്ന നിര്‍മാണ പ്ലാന്റ്  ഫോള്‍ഡിങ് കാര്‍ട്ടണുകള്‍,കോറഗേറ്റഡ് കാര്‍ട്ടണുകള്‍, പേപ്പര്‍ ബാഗുകള്‍,പേപ്പര്‍ കപ്പുകള്‍ എന്നിവയുള്‍പ്പെടെ ഹോട്ട്പാക്കിന്റെ പേപ്പര്‍ ഉൽപന്നള്‍ക്കുള്ള അത്യാധുനിക ഫാക്ടറിയാണ്. ലോകത്തിലെ ഏറ്റവും വലിയ പാക്കേജിങ്  നിർമാതാക്കളായി മാറാനുള്ള പദ്ധതി പ്രകാരമുള്ള വിഷന്‍ 2030 കൈവരിക്കുന്നതിനുള്ള തങ്ങളുടെ ശ്രമത്തില്‍ സുപ്രധാനമായ  ചുവടുവെപ്പാണ് ഖത്തറിലെ  പ്ലാന്റെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ പി.ബി.അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ഖത്തറില്‍ ഫാക്ടറി തുറക്കുന്നതോടെ ഖത്തര്‍ വിപ ണിക്കു പുറമെ ആഗോള ആവശ്യകതകളിലേക്കും സുസ്ഥിര ഭക്ഷ്യ പാക്കേജിങ് ആവശ്യങ്ങ ള്‍ക്കുള്ള പരിഹാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News