Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ ഭാര്യ വൃക്ക പകുത്തു നൽകി,ഇന്ത്യക്കാരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ

July 05, 2023

July 05, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഭാര്യയിൽ നിന്നും വൃക്ക സ്വീകരിച്ച ഇന്ത്യക്കാരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി:ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മെഡിക്കൽ ഡയറക്ടറും ഖത്തർ സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ ഡയറക്ടറുമായ ഡോ. യൂസഫ് അൽ മസ്‌ലമാനി പറഞ്ഞു, മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ടീമിന്റെ ശ്രമകരമായ പ്രവർത്തനങ്ങളാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതെന്നും അത്യാധുനിക ശസ്ത്രക്രിയാ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തെ ആരോഗ്യമേഖല കൈവരിച്ച പുരോഗതിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാര്യക്ക് തന്റെ വൃക്ക ഭർത്താവിന് പകുത്തു നൽകാൻ  കഴിയുമെന്ന് ഉറപ്പുവരുത്താൻ വിപുലമായ വൈദ്യപരിശോധന നടത്തിയ ശേഷമാണ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.

50 കാരനായ ഭർത്താവ് ഫൈസൽ കോഫോമൽ വൃക്ക തകരാറിലായതിനെ തുടർന്ന് 2017 ൽ ഖത്തറിന് പുറത്ത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.എന്നാൽ ഇതേത്തുടർന്നുണ്ടായ സങ്കീർണതകൾ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കുകയായിരുന്നു.തുടർന്നാണ് ഹമദ് ആശുപത്രിയിലെ വിദഗ്ധരെ സമീപിച്ചത്.

ഈ വർഷം ഇതുവരെ 24 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ സംഘം വിജയകരമായി പൂർത്തിയാക്കിയതായും ഡോ. അൽ മസ്‌ലമാനി പറഞ്ഞു.

“2022 ൽ, ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള 25 വൃക്ക മാറ്റിവയ്ക്കലും മരിച്ച ദാതാക്കളിൽ നിന്നുള്ള 16 വൃക്ക മാറ്റിവയ്ക്കലും ഉൾപ്പെടെ 100 ശതമാനം വിജയകരമായ 41 വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രിയകളാണ് ഞങ്ങൾ നടത്തിയത്."-ഡോ.മസ്‌ലമാനി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News