Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാനിൽ ദോഹ സിറ്റി സെന്ററില്‍ രക്തദാനത്തിനും അവയവദാനത്തിനും ഫീല്‍ഡ് കാമ്പയിനുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

April 02, 2023

April 02, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും(എച്ച്എംസി), അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഫൗണ്ടേഷന്റെയും (അല്‍ഫ്) സംയുക്ത ആഭിമുഖ്യത്തില്‍ രക്തദാനത്തിനും അവയവദാനത്തിനുമുള്ള റമദാന്‍ ഫീല്‍ഡ് കാമ്പയിന്‍ ആരംഭിച്ചു. റംസാന്‍, ഈദ് അവധി ദിവസങ്ങളിലും കാമ്പയിന്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സിറ്റി സെന്റര്‍ ദോഹ ഷോപ്പിംഗ് മാളില്‍ അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനിയുടെ സാന്നിധ്യത്തില്‍ കാമ്പയില്‍ ഉദ്ഘാടനം ചെയ്തു.
അലി അബ്ദുല്ല അല്‍ ഖാതര്‍, എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സാരി, എച്ച്എംസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി, ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറുമായ ഡോ. റിയാദ് ഫാദില്‍, ഖത്തര്‍ അവയവദാന കേന്ദ്രം(ഹിബ) ഡയറക്ടര്‍ ഡോ. നായിഫ് അല്‍ ഷമ്മാരി, എച്ച്എംസിയിലെ മീഡിയ ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എച്ച്എംസിയിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഐഷ ഇബ്രാഹിം അല്‍ മാല്‍ക്കി, മെഡിക്കല്‍ ഡയറക്ടറും എച്ച്എംസിയിലെ ബ്ലഡ് ഡോണര്‍ റിക്രൂട്ട്മെന്റ് വിഭാഗം മേധാവിയുമായ സിദ്ദിഖ അല്‍ മഹമൂദി. അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷന്റെ (എഎല്‍എഫ്) ജനറല്‍ മാനേജര്‍ അബ്ദുല്ലത്തീഫ് അല്‍ യാഫെയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു.

കാമ്പയിന്‍ കഴിഞ്ഞ കാലങ്ങളില്‍ വലിയ വിജയമായിരുന്നു. കാമ്പയിനില്‍ ആകൃഷ്ടരായി രക്തദാനത്തിനും അവയവദാനത്തിനും ആയി നിരവധി ആളുകള്‍ മുന്നോട്ട് വന്നതായും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News