Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആ ചരിത്ര ഗോൾ ഖത്തർ ഓർത്തുവെക്കും,ലോകകപ്പിൽ നിന്ന് പുറത്താവുന്നത് ഖത്തർ ഫുട്‍ബോളിനെ ബാധിക്കില്ലെന്ന് ഫെലിക്സ് സാഞ്ചസ്

November 26, 2022

November 26, 2022

 

അൻവർ പാലേരി
ദോഹ : 2022 ഫിഫ ലോകകപ്പിലെ രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ലോകകപ്പ് ചരിത്രത്തിൽ ഖത്തർ അടയാളപ്പെടുത്തിയത് ഐതിഹാസിക നേട്ടം.ഒട്ടേറെ അപവാദപ്രചാരണങ്ങൾക്കും വെല്ലുവിളികൾക്കും നടുവിൽ ആദ്യമായി ലോകകപ്പിൽ ബൂട്ടണിയാൻ കഴിഞ്ഞതിന് പുറമെ,ലോകകപ്പിൽ ആദ്യമായി ഗോൾ നേടാൻ കഴിഞ്ഞതും പരാജയങ്ങൾ നൽകിയ ആഘാതത്തിനിടയിലും ഖത്തറിന് ഓർത്തുവെക്കാവുന്ന ചരിത്ര നിമിഷങ്ങളാണ്.

ആഫ്രിക്കൻ കരുത്തരായ സെനഗലുമായി വെള്ളിയാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 78-ാം മിനിറ്റിലാണ്  ലോകകപ്പിലെ ഖത്തറിന്റെ ചരിത്ര ഗോള്‍ പിറന്നത്. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുന്‍താരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്.അൽ ദുഹൈൽ ക്ലബ്ബിന്റെ സ്‌ട്രൈക്കറായ ഈ 28കാരൻ ഘാനയിൽ നിന്നുള്ള ആഫ്രിക്കൻ വംശജനാണ്.2014 മുതൽ ഖത്തർ ദേശീയ ടീമിൽ അംഗമാണ്.

അതേസമയം,ലോകകപ്പിൽ നിന്ന് പുറത്താവുന്നത് കൊണ്ട് ഖത്തർ ഫുട്‍ബോൾ പരാജയമാണെന്ന് വിലയിരുത്തരുതെന്ന് മുഖ്യ പരിശീലകനായ ഫെലിക്സ് സാഞ്ചസ് പറഞ്ഞു.
'ഞങ്ങൾ നന്നായി കളിച്ചുവെന്ന് തന്നെയാണ് വിശ്വാസം.ഇതൊരു പരാജയവും നിരാശയുമായി തോന്നുന്നുണ്ടെങ്കിൽ,അത് പ്രതീക്ഷകളെ കൂടി ആശ്രയിച്ചിരിക്കുന്നു.നല്ല മത്സരം കാഴ്ചവെക്കുകയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം.അതിനായി മാസങ്ങളായി ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയായിരുന്നു.എന്നാൽ ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിച്ച പോലെ മത്സരം നടക്കില്ല. ഇത് എതിരാളികളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത് ഞങ്ങളുടെ ഏറ്റവും ഉയർന്ന നിലയിൽ ഞങ്ങൾക്ക് കളിക്കാൻ പറ്റിയിട്ടില്ല.നന്നായി പൊരുതിയെങ്കിലും മെച്ചപ്പെട്ടില്ല. ”.'-.സാഞ്ചസ് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News