Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പ് അറബ് ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

November 17, 2022

November 17, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഫിഫ ലോകകപ്പിന്  ഖത്തർ ആതിഥേയത്വം വഹിക്കുന്നത്  "എല്ലാ അറബികൾക്കും ചരിത്രപരമായ നാഴികക്കല്ല്" ആണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.അറബ് മേഖലയിലെ ആദ്യ ലോകകപ്പിന് ഞായറാഴ്ച ഖത്തർ സാക്ഷ്യം വഹിക്കാനിരിക്കെയാണ് ശൈഖ് മുഹമ്മദ്  അയൽരാജ്യമായ  യുഎഇയുടെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്.

 

"ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറിന്റെ നേട്ടമാണ്.ഗൾഫിന് അഭിമാനം.എല്ലാ അറബികൾക്കും ചരിത്രപരമായ നാഴികക്കല്ലും. ഈ ആഗോള നേട്ടത്തിൽ ഖത്തർ അമീറിനേയും ഖത്തറിലെ സഹോദരങ്ങളേയും ഞങ്ങൾ അഭിനന്ദിക്കുന്നു.മേഖലയിലെ എല്ലാ രാജ്യങ്ങളും ജനങ്ങളും   ഈ പ്രധാന അന്താരാഷ്ട്ര ഇവന്റിന്റെ വിജയത്തെ പിന്തുണയ്ക്കുകയും വിജയകരമായ നടത്തിപ്പിൽ  ആശങ്കാകുലരുമാണ്."-ശൈഖ് മുഹമ്മദ് ഇന്ന് വൈകുന്നേരം  ട്വിറ്ററിൽ കുറിച്ചു.

ഇതാദ്യമായാണ് ഖത്തർ ലോകകപ്പിന് യു.എ.ഇയിലെ ഒരു ഭരണാധികാരി പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News