Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
കാൻസറിന് കാരണമാവും, സാന്റാക് മരുന്നുകൾക്ക് മുഴുവൻ ഗൾഫ് രാജ്യങ്ങളിലും വിലക്ക് 

September 27, 2019

September 27, 2019

ഖത്തർ,ഒമാൻ,കുവൈത്ത്,ബഹ്‌റൈൻ,യു.എ.ഇ,സൗദി അറേബ്യ തുടങ്ങിയ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും സാന്റാക്-റാനിറ്റിഡിൻ മരുന്നുകൾക്ക് വിലക്കുണ്ട്.അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്താണ് നടപടി.

മനാമ: കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ സാന്റാക്-റാനിറ്റിഡിൻ ഗുളികകള്‍ പിന്‍വലിക്കാന്‍ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ ബഹ്‌റൈൻ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റിയും  തീരുമാനിച്ചു. റാനിറ്റിഡിൻ പദാർത്ഥം അടങ്ങിയിട്ടുള്ള എല്ലാ ഔഷധങ്ങളും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് ഇറക്കുമതി ചെയ്യില്ലെന്നും അറിയിപ്പുണ്ട്.

ഈ ഇനത്തില്‍ പെട്ട മറ്റ് ഗുളികകളും സൗദി ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റിയുമായി സഹകരിച്ച്‌ പരിശോധിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനിടെ,സാന്‍റാക്ക് ബ്രാന്‍ഡിലുള്ള റാനിറ്റിഡിന്‍ മരുന്നുകളുടെ ഒമാനിലെ രജിസ്ട്രേഷന്‍ റദ്ദാക്കിയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വയറ്റിലെ അള്‍സറിനും മറ്റും ഉപയോഗിക്കുന്ന മരുന്നാണ് സാന്‍റാക്ക് അടക്കം റാനിറ്റിഡിന്‍ അടങ്ങിയ മരുന്നുകള്‍.

ഇതില്‍ സാന്‍റാക്ക് ബ്രാന്‍ഡിലുള്ള മരുന്നില്‍ എന്‍ നൈട്രോസോ ഡൈമീതൈല്‍ അമീന്‍ എന്ന പദാർത്ഥത്തിന്റെ  സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

ബഹ്‌റൈൻ കൂടി നിരോധനം ഏർപെടുത്തിയതോടെ ഖത്തർ,ഒമാൻ,കുവൈത്ത്,ബഹ്‌റൈൻ,യു.എ.ഇ,സൗദി അറേബ്യ തുടങ്ങിയ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും സാന്റാക്-റാനിറ്റിഡിൻ മരുന്നുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ലഭ്യമാവില്ല.


Latest Related News