Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സന്ദർശക വിസകൾ ഫെബ്രുവരി മുതൽ അനുവദിച്ചുതുടങ്ങുമെന്ന് സൂചന,ഇൻഷുറൻസ് നിർബന്ധമാക്കി

January 29, 2023

January 29, 2023

അൻവർ പാലേരി 
ദോഹ :ഖത്തറില്‍ ലോകകപ്പിന്മുന്നോടിയായി നിർത്തിവെച്ച സാധാരണ നിലയിലുള്ള സന്ദർശക വിസകൾ ഫെബ്രുവരി മുതൽ അനുവദിച്ചു തുടങ്ങുമെന്ന് സൂചന.എന്നാൽ നേരത്തേയുള്ളതിൽ നിന്ന് വ്യത്യസ്തമായി എല്ലാ തരം സന്ദർശക വിസകളിൽ എത്തുന്നവർക്കും ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.പൊതുജനാരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.ലോകകപ്പ് വേളയിൽ ഹയ്യ കാർഡിൽ രാജ്യത്ത് എത്തുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നു.ഈ നിബന്ധനയാണ് ഫെബ്രുവരി ഒന്ന് മുതൽ സന്ദർശക വിസയിൽ എത്തുന്നവർക്കും നിർബന്ധമാക്കിയത്.

നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) അറിയിച്ചു. ഇതനുസരിച്ച് ഖത്തറിലെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണം.

2023 ഫെബ്രുവരി ഒന്നു മുതൽ സന്ദര്‍ശക വിസയിൽ വരുന്നവർക്ക് പ്രാഥമിക ഘട്ടത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കും. ആദ്യ ഘട്ടം ആരംഭിക്കും.
പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കി.

അടിയന്തര, അപകട സേവനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാണ്. സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി. വിസക്ക് അപേക്ഷിക്കുമ്പോഴും വിസ നീട്ടുമ്പോഴും പ്രതിമാസം 50 റിയാല്‍ പ്രീമിയം നല്‍കുന്നതാണ് ഏറ്റവും കുറഞ്ഞ സ്‌കീം. എന്നാല്‍ അധിക സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും സന്ദര്‍ശകന് നേടാനാകും. ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലവാരമനുസരിച്ച് പോളിസികളുടെ പ്രീമിയം വ്യത്യാസപ്പെടാം.കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :
പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്കുകള്‍ വഴി സന്ദര്‍ശകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളിലൊന്ന് തിരഞ്ഞെടുക്കാം. ഖത്തറിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. സന്ദര്‍ശക വിസ നീട്ടുമ്പോഴും ഇത് ബാധകമാണ്.

അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുള്ള സന്ദര്‍ശകര്‍ക്ക്, ഇന്‍ഷുറന്‍സ് പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ രാജ്യത്ത് താമസിക്കുന്ന സമയത്ത് സാധുതയുള്ളതും പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നിന്റെ അംഗീകാരമുള്ളതും ആയിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

അതേസമയം,നിലവിൽ രാജ്യത്ത് സാധാരണ നിലയിലുള്ള സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങിയിട്ടില്ല.ഓൺ അറൈവൽ വിസകൾ അനുവദിക്കുന്നുണ്ടെങ്കിലും ഹോട്ടൽ ബുക്കിങ് നിർബന്ധമായതിനാൽ ഇത് പ്രായോഗികമല്ല.എന്നാൽ മുമ്പത്തേതു പോലെ സാധാരണ നിലയിലുള്ള സന്ദർശക വിസകൾ ഫെബ്രുവരി മുതൽ അനുവദിച്ചു തുടങ്ങുന്നതിന് മുന്നോടിയായാണ് ഇൻഷുറൻസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടതെന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News