Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സമയപരിധി അവസാനിച്ചു,ഹയ്യ കാർഡിലുള്ള പതിനഞ്ച് ലക്ഷത്തോളം സിം കാർഡുകൾ നിർജീവമായി

January 24, 2023

January 24, 2023

അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പ് സന്ദർശകർക്കായി അനുവദിച്ചിരുന്ന ഉരീദു  സൗജന്യ സിം കാർഡുകൾ പ്രവർത്തനരഹിതമായി.ഹയ്യ കാർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സിം കാർഡുകളാണ് തിങ്കളാഴ്ച അർധരാത്രി  മുതൽ പ്രവർത്തനരഹിതമായത്..ഹയ്യ കാർഡിൽ ലോകകപ്പിനായി രാജ്യത്തെത്തിയവർക്ക് തിരിച്ചുപോകാനുള്ള കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.ഇതിനുപിന്നാലെയാണ് സിം കാർഡുകൾ പ്രവർത്തനരഹിതമാക്കിയത്.

നവംബറിൽ രാജ്യത്തെത്തിയ ഫിഫ ലോകകപ്പ് സന്ദർശകർക്ക് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഉരീദു വിമാനത്താവളത്തിൽ തന്നെ സൗജന്യ സിംകാർഡും ഡാറ്റയും അനുവദിച്ചിരുന്നു.ഏകദേശം പതിനഞ്ച് ലക്ഷത്തോളം സിം കാർഡുകളാണ് ഇത്തരത്തിൽ അനുവദിച്ചിരുന്നത്.എന്നാൽ ഇനി മുതൽ ഈ സിം കാർഡുകൾ ഉപയോഗിക്കാനാവില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News