Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹയ്യ കാർഡിൽ വരുന്നവർക്ക് ആതിഥ്യം നൽകുന്നവർ വിവരങ്ങൾ പുതുക്കണം

February 28, 2023

February 28, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഫിഫ ലോകകപ്പിനായി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആതിഥേയത്വം നൽകിയ ഖത്തറിൽ താമസ വിസയുള്ളവർ ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ പുനഃക്രമീകരിക്കണമെന്ന് അറിയിപ്പ്.നേരത്തെ നൽകിയിരുന്ന താമസ സ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇന്ന് മുതൽ റദ്ദാവുകയും അതിഥികളുടെ പേരുകളും താമസ സ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങളും പുതുക്കി നൽകുകയും ചെയ്യാം.ഇക്കാര്യം അറിയിച്ച് ഹയ്യാ കാർഡ് ഉടമകൾക്ക് അധികൃതർ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.നേരത്തെ നൽകിയിരുന്ന വിവരങ്ങൾ ഇന്ന് മുതൽ സ്വമേധയാ റദ്ദാകും.

ലോകകപ്പിനായി നേരത്തെ കൊണ്ടുവന്ന അതിഥികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ന് മുതൽ റദ്ദാവുകയും നേരത്തെ വന്നവർ തന്നെയാണ് വീണ്ടും ഹയ്യ കാർഡിൽ വരുന്നതെങ്കിലും വിവരങ്ങൾ വീണ്ടും ഉൾപ്പെടുത്തുകയും വേണം..ആതിഥ്യം നൽകുന്നവരുടെ താമസ സ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്.ഹോട്ടലിലാണ് താമസിക്കുന്നതെങ്കിൽ ആ വിവരവും കൃത്യമായി നൽകിയിരിക്കണം.

ലോകകപ്പ് വേളയിൽ അനുവദിച്ചിരുന്ന ഇളവുകൾക്ക് ശേഷം ഹയ്യ കാർഡിൽ  ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിലേക്ക് കൊണ്ടുവരാൻ അധികൃതർ വീണ്ടും അനുമതി നൽകിയിരുന്നു.ഇന്റർനാഷനൽ ഹയ്യ കാർഡ് ഉള്ളവർക്കാണ് ഖത്തർ സന്ദർശിക്കാൻ അനുമതിയുള്ളത്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News