Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ഹയ്യാ കാർഡിൽ ജോലി ചെയ്യുന്നവരെ പിടികൂടാൻ തിരച്ചിൽ ശക്തം,സ്ഥാപനങ്ങൾക്ക് ചുമത്തുന്നത് കനത്ത പിഴ

July 13, 2023

July 13, 2023

അൻവർ പാലേരി
ദോഹ :ഖത്തറിൽ ഹയ്യ കാർഡിൽ എത്തി ജോലി ചെയ്യുന്നവരെ പിടികൂടാൻ പരിശോധനകൾ ഊർജിതമാക്കി.കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം നിരവധി പേരെ പിടികൂടിയതായാണ് റിപ്പോർട്ട്.

ഹയ്യ കാർഡിൽ എത്തുന്നവർക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് 25,000 റിയാലിന് മുകളിൽ പിഴ ചുമത്തുന്നുണ്ട്.മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില റെസ്റ്റോറന്റുകൾക്ക് പിഴ ലഭിച്ചതോടൊപ്പം ജോലിക്ക് ആളെ നൽകിയവരെ പിടികൂടി നാട്ടിലേക്കയക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

ഹയ്യ കാർഡിൽ ഖത്തറിൽ വരുന്നവർക്ക് രാജ്യം സന്ദർശിക്കാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കാനും മാത്രമാണ് അനുമതിയുള്ളത്.ഖത്തർ തൊഴിൽ നിയമപ്രകാരം തൊഴിൽ വിസയിലുള്ളവർക്ക് മാത്രമാണ് ജോലി ചെയ്യാൻ അനുമതിയുള്ളത്.ഏതെങ്കിലും തരത്തിലുള്ള സന്ദർശന വിസയിലുള്ളവർ ജോലി ചെയ്യുന്നത് കുറ്റകരമാണ്.ഇത്തരം വിസകളിലെത്തി ജോലി അന്വേഷിക്കുന്നതും ജോലി തേടി സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതും കുറ്റകരമാണ്.

അതേസമയം,ഹയ്യ കാർഡിൽ ഇപ്പോഴും ഖത്തറിലേക്ക് നിരവധി മലയാളികൾ ജോലി തേടി എത്തുന്നുണ്ട്.കേരളത്തിലെ ചില ട്രാവൽ ഏജൻസികൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ നൽകി തൊഴിലന്വേഷകരെ ഖത്തറിലേക്ക് അയക്കുന്നതായും വിവരമുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News