June 11, 2022
June 11, 2022
കോഴിക്കോട്: പെട്രോള്‍ ലോകത്തിന് ആവശ്യമില്ലാത്ത സമയം വരുമെന്നും അന്ന് അറബികള്‍ക്ക് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നും ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതൻറെ പരിഹാസം.കാലം കണക്കു തീര്‍ക്കാതെ പോകില്ലെന്നും 20 വര്‍ഷം ഒന്ന് കാത്തിരുന്നാല്‍ മതിയെന്നും സുഗതന്‍ പറഞ്ഞു.
സുഗതന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :
ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജൻ വാഹനങ്ങളും ലോകം സ്വീകരിക്കുന്നതോടെ പെട്രോൾ ലോകത്തിനു ആവശ്യമില്ലാത്ത സാധനമായിത്തീരും. അതോടെ അ റബികൾ വീണ്ടും വികസനം നഷ്ടപ്പെട്ടു ഗൾഫു രാജ്യങ്ങൾ ആഹാരത്തിനു പോലും ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. ഇന്നു ബംഗാളികൾ കേരളത്തിൽ പണിയുന്നപോലെ അറബികൾ കേരളത്തിൽ പൊറോട്ടയടി, റോഡ് പണി, tapping, മുതലായ എല്ലാ തൊഴിലുകളും ചെയ്യേണ്ടി വരും. ഇസ്ലാമിക് തീവ്രവാദവും അതോടെ ലോകത്തിൽ അവസാനിക്കും. ഒരു 20വർഷം ഒന്ന് കാത്തിരിക്കൂ. കാലം കണക്കു തീർക്കാതെ പോകില്ല. അതു പ്രകൃതിയുടെ നിയമമാണ്. ഒരു കയറ്റത്തിന് ഇറക്കവും ഉണ്ട്. (satair view )
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക