Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തണ്ണിമത്തനുള്ളിലും മയക്കുമരുന്ന് കടത്ത്,ഖത്തറിൽ 62 കിലോയിലധികം ഹഷീഷ് പിടികൂടി

May 22, 2023

May 22, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 62.700 ഗ്രാം ഹഷീഷ് മയക്കുമരുന്ന് അൽ റുവൈസിലെ മാരിടൈം കസ്റ്റംസ് വിഭാഗം പിടികൂടി.തണ്ണിമത്തന്റെ ഉൾഭാഗം തുരന്നു മാറ്റിയാണ് ഹഷീഷ് പാക്കറ്റുകൾ അകത്ത് നിറച്ചത്.രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത പഴങ്ങൾ പരിശോധിച്ചപ്പോഴാണ് വൻ തോതിലുള്ള മയക്കുമരുന്ന് അധികൃതർ പിടികൂടിയത്.

വിമാനത്താവളവും തുറമുഖങ്ങളും കര അതിർത്തിയും വഴി മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നത് തടയാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനകളാണ് കസ്റ്റംസ് വിഭാഗം നടത്തുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News