Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ഹഷീഷ് പിടികൂടി

October 06, 2022

October 06, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിലേക്ക് ഹഷിഷ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് അധികൃതർ പിടികൂടി.1.95 ഹഷീഷാണ് രണ്ടു പട്ടികളിലായി കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച,യും ഹമദ് വിമാനത്താവളം ഹഷീഷ് കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തിയിരുന്നു. ഭാരമുള്ള ബെഡ് ഷീറ്റുകൾക്കിടയിൽ ഒളിപ്പിച്ചാണ് അന്ന് 1.85 കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര ഭാഷ മനസിലാക്കാനും ഇത്തരം കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്താനും അധികൃതർ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം കുറ്റങ്ങൾ ആവർത്തിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News