Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ആടുകളെക്കുറിച്ച് എല്ലാം അറിയാം,ഹലാൽ ഖത്തർ ഫെസ്റ്റിവലിന് നാളെ തുടക്കം

February 15, 2023

February 15, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിന്റെ കാര്‍ഷിക മൃഗസംരക്ഷണ പൈതൃകം പ്രതിഫലിപ്പിക്കുന്ന ഹലാല്‍ ഫെസ്റ്റിവലിന് വ്യാഴാഴ്ച(നാളെ) കത്താറയിൽ തുടക്കമാകും.കത്താറയുടെ തെക്ക് ഭാഗത്തായി നടക്കുന്ന പതിനൊന്നാമത് മേള ഫിബ്രുവരി 24 വരെ നീണ്ടുനിൽക്കും.

അൽ മസൈൻ (ആടുകളുടെ സൗന്ദര്യമൽസരം), അൽ മസാദ്(ആടുകളുടെ ലേലം)എന്നീ വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന ആടുകളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയിലുണ്ടാവുക.ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയ ആഘോഷപരിപാടികളിലൊന്നാണിത്. അല്‍ മസൈന്‍ എന്നപേരിലുള്ള ആടുകളുടെയും വിവിധയിനം ചെമ്മരിയാടുകളുടെയും സൗന്ദര്യമത്സരമാണ് മേളയുടെ മുഖ്യാകര്‍ഷണം.
അറബ് ,ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, പൂര്‍വികരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന ബോധം അവരിലുണ്ടാക്കുക, ഖത്തറില്‍ കന്നുകാലി വളര്‍ത്തലില്‍ കൈവരിച്ച നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്കു പകര്‍ന്നുകൊടുക്കുക, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സമ്പത്ത് പ്രദര്‍ശിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പൈതൃകത്തെ പരിചയപ്പെടുത്തുക, മാംസ ലഭ്യതയില്‍ ഖത്തറിനെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്തുക എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. 

ക്ഷീര, കന്നുകാലി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപിണനവും ഈ സ്റ്റാളുകള്‍ മുഖേന നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെപ്പേര്‍ എല്ലാവര്‍ഷവും ഹലാല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ആസ്വദിക്കാനും എത്താറുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News