Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ലോകകപ്പ് ആൽബങ്ങളിൽ തിളങ്ങി ഖത്തർ മലയാളികൾ,അറബിക്,ഇംഗ്ലീഷ് കോമ്പോയിൽ 'ഹല ഹല'ശ്രദ്ധ നേടുന്നു

November 05, 2022

November 05, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ ലോകകപ്പിന് ആവേശം പകരാൻ സംഗീത ആൽബങ്ങളിൽ വ്യത്യസ്തമായ അഭിരുചികളുമായി മലയാളികൾ.തികഞ്ഞ പ്രൊഫഷണൽ തികവോടെയുള്ളതും അല്ലാത്തതുമായ ഒരു ഡസനിലധികം സംഗീത ആൽബങ്ങളാണ് ഖത്തർ മലയാളികൾ ഇതുവരെ ലോകകപ്പിനെ അടിസ്ഥാനമാക്കി പുറത്തിറക്കിയത്.

ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന സിറാജ് റെസ അറബിക്,ഇംഗ്ലീഷ് രസക്കൂട്ടിൽ തയാറാക്കിയ 'ഹല,ഹല'യാണ് ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത്. നേരത്തെ നിരവധി ആൽബങ്ങളും ഷോർട്ട് ഫിലിമുകളും ചെയ്ത് ഖത്തർ മലയാളികൾക്ക് സുപരിചിതനായ സിറാജ് റെസ 2018 ൽ ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് തയാറാക്കിയ "ലുലുൽ യാ ഖത്തർ "ആൽബവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ആൽബം കാണാൻ :Click here

സിറാജ് തന്നെ സംഗീതം നൽകിയ ആൽബത്തിൽ സിനിമ പിന്നണി ഗായകനും, സൂഫി ഗായകനുമായ സിയാഉൽ ഹഖാണ് അറബിയിൽ ശബ്ദം നൽകിയിരിക്കുന്നത്.നിരവധി മലയാള സാഹിത്യ കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്ത് ശ്രദ്ധ നേടിയ സുഹൈൽ അബ്ദുൽഹഖീം വാഫിയാണ് രചന.

ശ്യാംലാലിന്റെ ശബ്ദത്തിലുള്ള ഇംഗ്ലീഷ് റാപ്പിന് വരികൾ എഴുതിയത് പി.യു.ലക്ഷ്മി.സിറാജ് റെസ തന്നെ മുഖ്യ വേഷത്തിൽ അഭിനയിച്ച ആൽബത്തിൽ നിരവധി കലാകാരന്മാരും കലാകാരികളും അഭിനയിച്ചിട്ടുണ്ട്.

20 വർഷക്കാലം ഖത്തറിൽ പ്രവാസിയായിരുന്നെങ്കിലും കോവിഡിനെ തുടർന്ന് തിരിച്ചുവരാൻ കഴിയാത്തതിനാൽ നാട്ടിൽ തുടരുന്ന സിറാജ് ഖത്തറിനോടുള്ള ഐക്യദാർഢ്യവും സ്നേഹവും പ്രകടിപ്പിക്കാനാണ് ഇത്തരമൊരു ആൽബം തയ്യാറാക്കിയതെന്ന് ന്യൂസ്‌റൂമിനോട് പറഞ്ഞു.
പവൻ ഹ്രൂപ്പ് നിർമിച്ച ആൽബം സംവിധാനം ചെയ്തതും സിറാജ് തന്നെയാണ്.ആലുവ സ്വദേശിയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News