Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യുദ്ധഭീതി,പാക് കമാൻഡോകൾ നുഴഞ്ഞു കയറിയെന്ന് സംശയം

August 29, 2019

August 29, 2019

ദില്ലി : പാക് പരിശീലനം നേടിയ കമാൻഡോകൾ ഗുജറാത്തിലെ കച്ച് മേഖലയിലേക്ക് കടന്നതായി സൂചന. ഇവർ കടൽമാർഗം ഗുജറാത്ത് തീരത്തേക്ക് എത്തിയതായാണ് വിവരം. ഇതേ തുടർന്ന് ഗുജറാത്ത് തീരത്ത് കർശന സുരക്ഷ ഏർപ്പെടുത്തി. ബിഎസ്എഫിനും കോസ്റ്റ്ഗാർഡിനും പുറമേ സിഐഎസ്എഫും കസ്റ്റംസും മറൈൻ പൊലീസും സംയുക്തമായി കടലിൽ പട്രോളിങ് നടത്തുന്നുണ്ട്.കാണ്ട്‌ല തുറമുഖത്തിന് സമീപമുള്ള എല്ലാ കപ്പലുകളിലും ബോട്ടുകളിലും പരിശോധന തുടരുകയാണ്.പാക് പരിശീലനം നേടിയ കമാൻഡോകൾ കടൽമാർഗം ചെറിയ ബോട്ടുകളിൽ ഗുജറാത്തിലേക്ക് എത്തിയതായാണ്‌ ഇന്റലിജൻസ് മുന്നറിയിപ്പ്.

ഇന്ത്യയുമായി ഉടൻ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാകിസ്താൻ റെയിൽവേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് ഇന്നലെ പറഞ്ഞിരുന്നു. വരുന്ന ഒക്ടോബറിലോ അതു കഴിഞ്ഞു വരുന്ന മാസങ്ങളിലോ ഇന്ത്യയുമായി വലിയ യുദ്ധമുണ്ടാകുമെന്ന് റഷീദ് അഹമ്മദ് പ്രസ്താവന നടത്തിയതായി പാക് മാധ്യമങ്ങളെ ഉദ്ദരിച്ച് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം പാകിസ്താൻ ഇന്നലെ രാത്രി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിട്ടുണ്ട്. 290 കിലോമീറ്റർ പരിധിയുള്ള ഗസ്നാവി എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ മിസൈൽ പാകിസ്താൻ പരീക്ഷിച്ചതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 


Latest Related News