Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഒരു പക്ഷിയുടെ വിലകേട്ട് ഞെട്ടേണ്ട,ഖത്തർ ഫാൽക്കൺ പ്രദർശനത്തിന് മികച്ച പ്രതികരണം

September 11, 2022

September 11, 2022

അൻവർ പാലേരി   
ദോഹ : ഇന്നലെ സമാപിച്ച  കത്താറ ഇന്റർനാഷണൽ ഹണ്ടിംഗ് ആന്റ് ഫാൽക്കൺസ് എക്‌സിബിഷനിൽ (S'hail 2022-)മംഗോളിയൻ ഇനത്തിൽ പെട്ട ഫാൽക്കൺ ലേലത്തിൽ വിറ്റത് 911,000 ഖത്തർ റിയാലിന്(ശരാശരി രണ്ടു കോടിക്കടുത്ത് ഇന്ത്യൻ രൂപ).ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാൽക്കൺ പ്രേമികൾ പങ്കെടുത്ത പ്രദർശനത്തിലെ ഏറ്റവും ഉയർന്ന ലേലനിരക്കായാണ് ഇത് കണക്കാക്കുന്നത്. വേട്ടയിൽ പരിശീലനം നേടിയ ഫാൽക്കനുകൾക്കാണ് പൊതുവെ ഉയർന്ന വില ലഭിക്കാറുള്ളത്.

ലോകത്തിലെ ഏറ്റവും വേഗത കൂടിയ ഫാൽകനുകൾ ഉൾപെടെ ഫാൽക്കൻ വേട്ടയുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളും ഉൽപന്നങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.ലോകമെമ്പാടുമുള്ള 180 പ്രമുഖ കമ്പനികളും ഫാൽക്കൻ പ്രേമികളുമാണ് പ്രദർശനത്തിൽ പങ്കെടുത്തത്.

'പ്രദർശനം തികച്ചും വേറിട്ട അനുഭവമായിരുന്നു.ആലീസിന്റെ അത്ഭുതലോകത്തെത്തിയ വ്യത്യസ്തമായ അനുഭവമാണ് പ്രദർശനത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായത്.ലോകത്തെ ഫാൽക്കൻ പ്രേമികളുടെ ഇഷ്ടകേന്ദ്രമായി ഖത്തർ മാറിയിട്ടുണ്ട്...'പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ അബ്ദുല്ല പാലേരി 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.

കേരളത്തിൽ പുള്ള് എന്നറിയപ്പെടുന്ന ഫാൽക്കനുകളെ ഉപയോഗിച്ച് മരുഭൂമിയിൽ പക്ഷികളെ വേട്ടയാടുന്നത് ചരിത്രാതീത കാലം മുതൽ അറബ്‌ലോകത്തെ ഇഷ്ടവിനോദമാണ്.

'പൊതുവെ ഏഴ് വിഭാഗങ്ങളിൽ പെട്ട പുള്ളുകളാണ് ഖത്തറിൽ കണ്ടുവരുന്നത്.ഏറ്റവും വേഗതയേറിയ കായൽപുള്ളും ദേശാടനത്തിന് പ്രശസ്തിയാർജിച്ച ചെങ്കാല പുള്ളും ഇതിൽ ഉൾപെടും.വേട്ടയെ തുടർന്ന് വംശനാശം നേരിടുന്ന മരുകൊക്കുകളെ വളർത്താനും സംരക്ഷിക്കാനും ഖത്തറിൽ പ്രത്യേക കേന്ദ്രം തന്നെയുണ്ട് എന്ന കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്...' വർഷങ്ങളായി പക്ഷികളുമായി ബന്ധപ്പെട്ട് പഠനം നടത്തിവരുന്ന അബ്ദുല്ല പാലേരി കൂട്ടിച്ചേർത്തു.

രണ്ടര പതിറ്റാണ്ടിലേറെയായി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ  നൽകിയ സംഭാവനകൾ പരിഗണിച്ച് അബ്ദുള്ളയ്ക്ക് 2014-ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്.ഇപ്പോൾ ഖത്തറിലെ  പേൾ സ്‌കൂളിൽ അധ്യാപകനാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News