Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പിന് സ്വർണത്തിളക്കം പകരാൻ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്,ഉപഭോക്താക്കളെ കാത്തിരിക്കുന്നത് സ്വർണബൂട്ടും കാൽപന്തും

April 22, 2022

April 22, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അറബ് മണ്ണിലെ പ്രഥമ ഫുട്‍ബോൾ ആവേശത്തിന് സ്വർണത്തിളക്കം പകരാൻ ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് .ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണത്തിൽ നിർമിച്ച ഫുട്‍ബോളും ബൂട്ടും ഗോൾഡൻ ഗ്ലൗവുമാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സമ്മാനമായി നൽകുന്നത്.ലോകകപ്പ് മത്സരങ്ങളിലെ മികച്ച കളിക്കാര്‍ക്ക് നല്‍കുന്ന ഗോള്‍ഡണ്‍ ബോള്‍, ഗോള്‍ഡൻ ബൂട്ട്, ഗോള്‍ഡണ്‍  ഗ്ലൗ എന്നിവ ആരാധകര്‍ക്കും സ്വന്തമാക്കാനുള്ള അവസരമാണ് ഗ്രാന്റിന്റെ 'ലെറ്റ്സ് ഫുട്ബോള്‍'കാമ്പയിനിലൂടെ ഒരുക്കുന്നത്,

മെഗാ വിജയിക്ക് ഒരു കിലോഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത പന്ത്,രണ്ടുപേര്‍ക്ക്  250 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ബൂട്ടുകള്‍, ഒരാള്‍ക്ക് 250 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത  ഗ്ലൗ എന്നിവയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.തികച്ചും വ്യത്യസ്തമായ ഈ കാമ്പയിന് വലിയ സ്വീകാര്യതയാണ് ഉപഭോക്താക്കള്‍ നല്‍കിയതെന്നും തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.ലോകകപ്പ്  സമയത്തെ ആവേശം ഷോപ്പിങ്ങിലും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് വേറിട്ട  കാമ്പയിൻ ഒരുക്കിയിരിക്കുന്നത്.കല്യാണ്‍ ജ്വല്ലേഴ്സാണ് സ്വര്‍ണത്തില്‍ തീര്‍ത്ത മനോഹരമായ പന്തും ബൂട്ടുമൊക്കെ അണിയിച്ചൊരുക്കുന്നത്.

സ്വര്‍ണ സമ്മാനങ്ങള്‍ക്ക് പുറമെ പ്രൈസ് മണിയും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ഗ്രാന്റ് ലെറ്റ്സ് ഫുട്ബോള്‍ കാമ്പയിനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News