Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ കാർ ഖത്തറിൽ,സ്റ്റേഡിയങ്ങൾ പകർത്തുന്നു

December 17, 2022

December 17, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകതെരുവുകളുടെ ഏറ്റവും പുതിയ പനോരമ വ്യൂ ലഭിക്കുന്ന ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഇനി ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയ ങ്ങളുടെ വിശദാംശങ്ങളും ലഭ്യമാകും.. സ്ട്രീറ്റ് വ്യൂ കാർ ഉപയോഗിച്ച് ചിത്രങ്ങൾ പിടിച്ചെടുക്കുന്ന മിഡിൽ ഈസ്റ്റ്‌ - നോർത്ത് ആഫ്രിക്കയിലെ അഞ്ചാമത്തെ രാജ്യമാണ് ഖത്തർ. ലുസൈൽ സ്റ്റേഡിയം, അൽ ബൈത്ത് സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നീ നാല് സ്റ്റേഡിയങ്ങളുടെ ബാഹ്യ ചിത്രങ്ങളാണ് നിലവിൽ സ്ട്രീറ്റ് വ്യൂ കാർ പകർത്തുന്നത്.

ബാഹ്യചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് സ്റ്റേഡിയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഏകദേശ രൂപം ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. ഖത്തറിലെ ഗൂഗിൾ മാപ്‌സ് കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ഗൂഗിൾ മാപ്പിലെ മഞ്ഞ ഐക്കണിൽ ക്ലിക്കുചെയ്‌താൽ ഇത് ആക്‌സസ് ചെയ്യാനും കഴിയും.

പനോരമിക് ചിത്രങ്ങൾ പകർത്താൻ ക്യാമറകൾ ഘടിപ്പിച്ച സ്ട്രീറ്റ് വ്യൂ കാർ കൂടുതൽ തെരുവുകൾ പകർത്താൻ വേണ്ടി ഖത്തറിലുടനീളം സഞ്ചരിക്കുന്നുണ്ട്.  ഓൾഡ് അൽ റയ്യാൻ, ജബൽ തുഐലെബ്, റൗദത്ത് അൽ ഖൈൽ തുടങ്ങിയ 90 ലൊക്കേഷനുകളിൽ കൂടി അടുത്ത വർഷം ഉൾപ്പെടുത്തും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News