Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൈറ്റ് വേൾഡ് ടൂർ,കടലിലെ പട്ടംപറത്തൽ ലോകകപ്പിന് ഇന്ന് ഖത്തറിൽ തുടക്കം

January 31, 2023

January 31, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ∙ ജികെഎ കൈറ്റ് വേൾഡ് ടൂർ-2023 ഇന്ന് മുതൽ  ഫെബ്രുവരി 4 വരെ ഫുവൈറിത്ത് കൈറ്റ് ബീച്ച് റിസോർട്ടിൽ നടക്കും.ഇതാദ്യമായാണ് കൈറ്റ് വേൾഡ് ടൂറിന് ഖത്തർ വേദിയാകുന്നത്. പുരുഷന്മാരുടെ ലോക ഒന്നാം നമ്പർ ജിയാൻമരിയ കൊക്കോലൂട്ടോ, വനിതാ ലോക ഒന്നാം നമ്പർ മിക്കൈലി സോളും ഉൾപ്പെടെ, ലോകത്തിലെ ഏറ്റവും മികച്ച കൈറ്റ്സർഫർമാർ പങ്കെടുക്കും ഫെബ്രുവരി 4 വരെ ആദ്യ റൗണ്ട് ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് മത്സരങ്ങളാണ് ഫുവൈറിത്തിൽ നടക്കുന്നത്.

2022 നവംബർ മുതൽ 2023 ജൂലൈ വരെ നീളുന്ന ലോകത്തിലെ ഏറ്റവും നീണ്ട കൈറ്റ്‌ സർഫിങ്  സീസണുകളിൽ ഒന്നാണിത്. ലോകോത്തര ഫ്രീസ്റ്റൈൽ റൈഡർമാരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

കാറ്റിന്റെ വേഗവും ഗതിയും കണക്കിലെടുത്ത് പട്ടം പറത്തലിന് അനുയോജ്യമായ വടക്കൻ മേഖലയിൽ കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിന് മുൻപാണ് 30 മുറികളുള്ള ഫുവൈറിത്ത് കൈറ്റ് ബീച്ച് റിസോർട്ട് പ്രവർത്തനം ആരംഭിച്ചത്.

യോഗ, സ്റ്റുഡിയോ, ജിം, നീന്തൽ കുളം, റസ്റ്ററന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൈറ്റ് സർഫിങ്, പാഡിൽ-ബോർഡിങ്, പാരാസെയ്‌ലിങ്, വേക്ക്ബോർഡിങ്, കയാക്കിങ്, സ്‌കൂബ ഡൈവിങ് തുടങ്ങി വ്യത്യസ്ത ഇനം ജലകായിക ഇനങ്ങൾക്കും അനുയോജ്യമാണ് കൈറ്റ് ബീച്ച്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 100 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ദോഹയുടെ വടക്കു നിന്ന് 1 മണിക്കൂർ 15 മിനിറ്റ് ആണ് യാത്രാ സമയം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News