Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നാളെ 'ഗിരീഷ് പുത്തഞ്ചേരി നൈറ്റ്സ്',പ്രവേശനം സൗജന്യം

February 09, 2023

February 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: കരുണ ഖത്തര്‍ സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി നൈറ്റ്സ് നാളെ (വെള്ളിയാഴ്ച). സലാത്ത ജദീദിലെ സ്കില്‍സ് ഡെവലപ്മെന്‍റ് സെന്‍ററില്‍ വെച്ച്‌ വൈകീട്ട് ആറ് മുതലാണ് പരിപാടി.ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത നിശയില്‍ ഖത്തറിലെ ശ്രദ്ധേയരായ യുവ ഗായകര്‍ അണിനിരക്കും.

കുറഞ്ഞ കാലങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ മലയാള സിനിമ ഗാനങ്ങള്‍ എഴുതിയ ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ പേരില്‍ ദോഹയില്‍ ഇത്തരമൊരു പരിപാടി നടക്കുന്നത് ആദ്യമായാണെന്ന് കരുണ ഖത്തര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.ദോഹയിലെ പ്രശസ്ത ഗായകരായ ഏഷ്യാനെറ്റ്‌ മൈലാഞ്ചി ഫെയിം റിയാസ് കരിയാട്, സക്കീര്‍ സരിഗ, മൈഥിലി, ശിവപ്രിയ, ശബ്‌ന ശ്രീജു, നൗഷാദ് കുമ്മങ്കോട്, ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. വിവരങ്ങള്‍ക്ക്: 70470705

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News