Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ആവേശക്കടലിളക്കി കൊറിയയും ഘാനയും,രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി ഘാന

November 28, 2022

November 28, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ :എജുക്കേഷൻ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി ഘാന  ജേതാക്കളായി.  തുടക്കത്തിൽ ദക്ഷിണ കൊറിയ ആധിപത്യം പുലർത്തിയ മത്സരത്തിൽ 10 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ഘാന ലീഡ് നേടിയത്. ഇരുപത്തിനാലാം മിനുട്ടിൽ മുഹമ്മദ് സലിസുവാണ് ആദ്യം  ദക്ഷിണ  കൊറിയയുടെ വല കുലുക്കിയത്.മുപ്പത്തിനാലാം മിനുട്ടിൽ മുഹമ്മദ് ഖുദ്‌സ് കൂടി  ദക്ഷിണ  കൊറിയയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയെങ്കിലും ചോ ഗു സുങ് മൂന്ന് മിനുട്ടിൽ രണ്ടു ഗോളുകൾ തൊടുത്ത് ഘാനയുടെ ആധിപത്യം തടഞ്ഞു.അമ്പത്തിയെട്ടാം മിനുട്ടിലും അറുപത്തിയൊന്നാം മിനുട്ടിലുമാണ് ഘാനയുടെ ഗാലറികൾ വിറപ്പിച്ച് ചോ ഗു സുങ് കളിക്കളത്തിൽ മിന്നൽപിണറായത്.

അറുപത്തിയെട്ടാം മിനുട്ടിൽ ഘാന വീണ്ടും തിരിച്ചടിച്ചു.ഖുദ്‌സ് തന്നെയാണ് ഈ ഗോളും കാലിൽ തൊടുത്തുവിട്ടത്.ഇതോടെ ഘാന ജയം ഉറപ്പാക്കുകയായിരുന്നു.ആദ്യമത്സരത്തിൽ കൊറിയ ഉറുഗ്വേയെ തളച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News