Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പിന് ശേഷം ഖത്തറിനോടുള്ള ഇഷ്ടം കൂടി,ജിസിസിയിലെ താമസക്കാർ വാരാന്ത്യ അവധിദിനങ്ങൾ ഖത്തറിൽ ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നതായി റിപ്പോർട്ട്

January 09, 2023

January 09, 2023

ന്യൂസ്‌റൂം ബ്യുറോ   
ദോഹ :എളുപ്പത്തിൽ എത്തിച്ചേരാവുന്നതും മികച്ച അനുഭവങ്ങൾ ആസ്വദിക്കാനും കഴിയുന്നതിനാൽ തങ്ങളുടെ വാരാന്ത്യങ്ങളും അവധിക്കാലവും ഖത്തറിൽ ചെലവഴിക്കാൻ ജിസിസി നിവാസികൾ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്.അൽ റായ അറബിക് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സൂഖ് വാഖിഫ്, കത്താറ കൾച്ചറൽ വില്ലേജ്, ലുസൈൽ, മുശൈരിബ്  ഡൗൺടൗൺ, ഓൾഡ് ദോഹ തുറമുഖം, പേൾ ഖത്തർ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഖത്തറിലേക്ക് വരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് നിരവധി സന്ദർശകർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

ഇസ്‌ലാമിക കലയും വിവിധ വാണിജ്യ സമുച്ചയങ്ങളും ഷോപ്പിംഗ് മാളുകളും, മറ്റ് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും കുടുംബങ്ങളും യുവാക്കളും ഉൾപ്പെടെയുള്ള സന്ദർശകരെ ഖത്തറിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നവയാണ്.പ്രത്യേകിച്ചും ഫിഫ ലോകകപ്പിന്റെ വിജയകരമായ സമാപനത്തിന് ശേഷം, ഖത്തർ ഒരു വീട്ടുപേരായി മാറുകയും ആളുകൾക്കിടയിൽ സാധ്യമാക്കിയ സാംസ്കാരിക വിനിമയം രാജ്യത്തിന്റെ ജനപ്രിയത വർധിപ്പിക്കുകയും ചെയ്തതായി പത്രം ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News