Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
രണ്ടാം തരംഗത്തെ നേരിടാന്‍ ഖത്തറില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഡോ. അഹമ്മദ് അല്‍ മുഹമ്മദ്

March 30, 2021

March 30, 2021

ദോഹ: കൊവിഡ് രണ്ടാം തരംഗത്തെ നേരിടാനായി ഖത്തറില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ തീവ്രപരിചരണ വിഭാഗത്തിലെ ആക്റ്റിങ് ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ മുഹമ്മദ്. രണ്ടാം തരംഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് രണ്ടു മുതല്‍ മൂന്നാഴ്ച വരെ നീളുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അദ്ദേഹം അല്‍ റയാന്‍ ടി.വിയോട് പറഞ്ഞു. 

'ജനങ്ങള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നതും ജോലിസ്ഥലങ്ങളിലേക്ക് പോകുന്നതും ഒത്തുചേരുന്നതുമെല്ലാം വൈറസ് വ്യാപനത്തിന്റെ തീവ്രത വര്‍ധിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാലത്തേതു പോലെ സമ്പൂര്‍ണ്ണമായ ഒരു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് ഇത് തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗം.' -ഡോ. അഹമ്മദ് പറഞ്ഞു. 

'ഈ വര്‍ഷം ഫെബ്രുവരിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം 53 മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 300 നു മുകളിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ ഈ കുതിച്ചുചാട്ടം ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് പോലും ഇത്രയധികം രോഗികള്‍ ഉണ്ടായിരുന്നില്ല.' -അദ്ദേഹം തുടര്‍ന്നു. 

കൊവിഡ് രണ്ടാം തരംഗത്തില്‍ 14 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ കൂടുതലായി രോഗബാധിതരാകുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 

കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന വിവിധ വകഭേദങ്ങള്‍ ഖത്തറില്‍ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടതാണ്. എല്ലാ വകഭേദങ്ങള്‍ക്കുമുള്ള ചികിത്സ ഒരുപോലെയാണ്. എന്നാലും രോഗലക്ഷണങ്ങള്‍ കടുത്തതാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു. 

നിലവില്‍ രാജ്യത്ത് 1590 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 315 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News