Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ്,പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്

September 29, 2022

September 29, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) വക്റ സോണ്‍, അലീവിയാ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച മശാഫിലുള്ള അലീവിയാ മെഡിക്കല്‍ സെന്ററിൽ രാവിലെ ആറു മണി മുതല്‍ പത്തുമണി വരെ നടക്കുന്ന മെഡിക്കല്‍ ക്യാമ്പിൽ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം.അലീവിയ മെഡിക്കല്‍ സെന്ററിലെ 12ഓളം ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും പുറമെ വക്‌റ സി.ഐ.സിയുടെ 60ഓളം വളന്റിയര്‍മാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രാഥമിക മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷം വിദഗ്ധ പരിശോധന ആവശ്യമുള്ളവര്‍ക്ക് ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ഡെന്റല്‍, ഇ.സി.ജി തുടങ്ങിയ വിഭാഗങ്ങളും ഉണ്ടായിരിക്കും. ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ക്യാംപിൽ വിതരണം ചെയ്യും.

രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന്റെ ഔപചാരിക ഉദ്‌ഘാടനം 9  മണിക്ക് നിര്‍വഹിക്കും. സി.ഐ.സി പ്രവര്‍ത്തകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യിച്ച കുറഞ്ഞ വരുമാനക്കാരും ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരുമായ 500ലധികം ആളുകളാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പിൽ പങ്കെടുക്കുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News