Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ചികിൽസിക്കാൻ പണമില്ലാത്തവർക്കായി ഖത്തറിൽ ഏഷ്യൻ മെഡിക്കൽ ക്യാമ്പ്,രജിസ്‌ട്രേഷൻ മെയ് 30 വരെ

May 25, 2023

May 25, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി ഐ സി ) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന പത്തൊൻപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ജൂൺ 9 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 7 മുതൽ വൈകുന്നേരം 4.30 വരെ ഐൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത്  സെന്ററിലാണ് ക്യാമ്പ് നടക്കുക
 .
താഴ്ന്ന വരുമാനക്കാരും കൃത്യമായ വിദഗ്ധ ചികിൽസകൾക്ക് പ്രയാസം നേരിടുന്നവരുമായ സാധാരണ തൊഴിലാളികളെയും ജീവനക്കാരെയും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. . ആയിരങ്ങൾക്ക് ആരോഗ്യരംഗത്തെ മികച്ച സേവനവും ബോധവൽകരണവും ലഭ്യമാക്കി വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പ് കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷമാണ് പുനരാരംഭിക്കയുന്നത്. ഇന്ത്യൻ ഡോക്ടർസ് ക്ലബ്ബിൽ നിന്നുള്ള നിരവധി ഡോക്ടർമാർ, പാരമെഡിക്കൽ ജീവനക്കാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ക്യാമ്പിൽ സേവനം അനുഷ്ഠിക്കും.

നേത്ര പരിശോധന, ഓർത്തോപീഡിക് , ഫിസിയോ തെറാപ്പി, കാർഡിയോളജി, ഇ എൻ ടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിംഗ് , കൊളസ്ട്രോൾ, യൂറിൻ പരിശോധന, ഓഡിയോ മെട്രി, ഓറൽ ചെക്കപ്പ് തുടങ്ങിയ ക്ലിനിക്കൽ ടെസ്റ്റുകളും ഒരുക്കുന്നുണ്ട്. മരുന്നുകളും സൗജന്യമായി നൽകും.
ആരോഗ്യ ബോധവത്കരണ ക്ലാസുകളും, രക്തദാനം, അവയവ ദാനം, കൗൺസലിംഗ് എന്നിവക്കുള്ള അവസരവും ക്യാമ്പിലുണ്ടാവും. ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.മെയ് 30 വരെ പേര് രജിസ്റ്റർ ചെയ്യാം.രജിസ്ടേഷനും കൂടുതൽ വിവരങ്ങൾക്കും 6000 7565 ൽ ബന്ധപ്പെടാവുന്നതാണ്.

സി ഐ സി പ്രസിഡന്റ്‌ ടി കെ. ഖാസിം, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്‌ പ്രസിഡണ്ട് ഡോ. ബിജു ഗഫൂർ, സി ഐ സി വൈസ് പ്രസി. കെ.സി. അബ്ദുൽ ലത്തീഫ്,ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ജനറൽ സെക്രട്ടറി സൈബു ജോർജ് , സെക്രട്ടറി മക്തൂം അബ്ദുൽ അസീസ്,സി ഐ സി ജനസേവന വിഭാഗം കൺവീനർ പി.പി. അബ്ദുറഹീം, ക്യാമ്പ് ജനറൽ കൺവീനർ പി കെ സിദ്ദീഖ് തുടങ്ങിയവരാണ് ക്യാമ്പ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.റേഡിയോ മലയാളം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മെഡിക്കൽ ക്യാമ്പിന്റെ  പോസ്റ്റർ   സി ഐ സി പ്രസിഡന്റ് ടി.കെ ഖാസിം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി സൈബു ജോർജിന് നൽകി പ്രകാശനം ചെയ്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News