Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആകർഷകമായ സമ്മാനങ്ങളുമായി മത്സരം,പ്രചാരണം വ്യാജമാണെന്ന് അൽ മീര

September 16, 2021

September 16, 2021

ദോഹ : ഖത്തറിലെ പ്രമുഖ റീടെയിൽ ഔട്ലെറ്റായ അൽ മീരയുടെ പേരിലും തട്ടിപ്പ്.ആകർഷകമായ സമ്മാനങ്ങളുമായി മത്സരം സംഘടിപ്പിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്.സന്ദേശത്തോടൊപ്പം മത്സരത്തിൽ പങ്കെടുക്കാനുള്ള ലിങ്കും ചേർത്തിട്ടുണ്ട്.എന്നാൽ,അൽ മീര ഒരു മത്സരം സംഘടിപ്പിക്കുന്നതായും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.ഇത് പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതായും അൽ മീര കൺസ്യൂമർ ഗുഡ്സ് കമ്പനി അധികൃതർ വ്യക്തമാക്കി.

"സമൂഹ മാധ്യമങ്ങളിലും വാട്ട്സ് ആപ്പിലും പ്രചരിപ്പിക്കപ്പെടുന്ന, ആകർഷകമായ സമ്മാനങ്ങളോടെ അൽ മീര സംഘടിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന വാർത്തകൾ വ്യാജമാണെന്നും തട്ടിപ്പാണെന്നും ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അൽ മീര മാനേജ്‌മന്റ് അറിയിക്കുന്നു," കമ്പനി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : ലിങ്ക് 

 


Latest Related News