Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഇരട്ടഗോളിൽ എംബാപ്പെ,പോളണ്ടിനെ നിലംപരിശാക്കി ഫ്രാൻസ് ക്വാർട്ടറിൽ

December 04, 2022

December 04, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : എംബാപ്പെയുടെ ഇരട്ട ഗോളോടെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ക്വാർട്ടറിൽ കടന്നു.ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കെ ഒലിവര്‍ ജിറൂഡ് പോളിഷ് വല കുലുക്കി. പോളിഷ് ബോക്‌സിനുള്ളിലേക്ക് കിലിയന്‍ എംബാപ്പെ നീട്ടിനല്‍കിയ ബോള്‍ ജിറൂഡ് കൃത്യമായി ഫിനിഷ് ചെയ്തു. ആദ്യ പകുതിയില്‍ നിലവിലെ ചാമ്പ്യന്മാര്‍ ഒരു ഗോളിന് മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡെംബെലയെ ഫൗള്‍ ചെയ്തതിന് പോളണ്ട് പ്രതിരോധ താരം ബെരസെന്‍സ്‌കിയ്ക്ക് യെല്ലോ കാര്‍ഡ് ലഭിച്ചു. 74-ാം മിനുട്ടില്‍ എംബാപ്പെയുടെ വക രണ്ടാം ഗോള്‍. ഇത്തവണ പന്ത് എത്തിച്ച് നല്‍കിയത് ഡെംബലെ. പന്ത് സ്വീകരിച്ച എംബാപ്പെയുടെ കിടിലന്‍ ഷോട്ട് പോളിഷ് ഗോള്‍ കീപ്പര്‍ ഷെസെന്‍സിയ്ക്ക് നോക്കിനില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളു.88-ാം മിനുട്ടില്‍ പോളണ്ട് താരം ക്യാഷിന് യെല്ലോ കാര്‍ഡ്. മത്സരത്തിന്റെ അധികസമയത്ത് എംബാപ്പെയുടെ രണ്ടാം ഗോള്‍ കൂടി പിറന്നതോടെ പോളിഷ് തകര്‍ച്ച പൂര്‍ണതയില്‍ എത്തി. അധികസമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച സൂപ്പര്‍ താരം ലെവന്‍ഡോവ്‌സ്‌കി പോളണ്ടിന്റെ ആശ്വാസ ഗോള്‍ നേടി. ഇന്ന് നടക്കുന്ന സെനഗല്‍-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളായിട്ടാണ് ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News