Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ വീണ്ടും മയക്കുമരുന്ന് വേട്ട,നാല് പേർ അറസ്റ്റിൽ

July 01, 2023

July 01, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തറിൽ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത നാലംഗ സംഘത്തെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്ടറേറ്റ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇവരുടെ വസതിയിൽ നടത്തിയ പരിശോധനയിലാണ് വിവിധ തരം മയക്കുമരുന്നുകൾ അടങ്ങിയ ബാഗുകളും പാക്കറ്റുകളും ക്യാപ്‌സ്യൂളുകളും കണ്ടെത്തിയത്.421 ഗ്രാം ഷാബു, 370 ഗ്രാം ഹാഷിഷ്, 800 ഗ്രാം ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്.. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന രണ്ട് ഇലക്ട്രോണിക് തുലാസുകളും പരിശോധനയിൽ കണ്ടെത്തി.

ആവശ്യമായ തുടർ നിയമനടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലും പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു..

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News