Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ദോഹയിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്,ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു

March 22, 2023

March 22, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: ബി-റിങ് റോഡില്‍ ലുലു എക്സ്പ്രസിന് സമീപമുള്ള മന്‍സൂറയിലെ ഏഴുനില കെട്ടിടം തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടതായും ഒന്‍പതുപേര്‍ക്ക് പരിക്കേറ്റതായും ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം,അപകടത്തിൽ ഒരാൾ മാത്രമാണ് മരണപ്പെട്ടതെന്നും ഏഴ് പേരെ രക്ഷപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദി പെനിൻസുല ഉൾപെടെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച(ഇന്ന്) രാവിലെ 8നായിരുന്നു കെട്ടിടം തകര്‍ന്നതെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത താമസക്കാരനെ ഉദ്ധരിച്ച് 'ദി പെന്‍സുല' പത്രം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം, ഇടക്കിടെ അറ്റകുറ്റ പണികള്‍ നടക്കാറുള്ള കെട്ടിടമാണ് നിലം പൊത്തിയത്. 20 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നതിന്റെ കാരണം അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് മേധാവി പറഞ്ഞു.

സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയന്ത്രണത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

പാകിസ്ഥാനി, ഈജിപ്ഷ്യന്‍, ഫിലിപ്പിനോ കുടുംബങ്ങളാണ് തകര്‍ന്ന കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News