Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
'അറബികൾ മാധ്യമങ്ങളിൽ കാണുന്ന സ്റ്റീരിയോടൈപ്പുകളല്ല',ആഫ്രിക്കയിൽ നിന്ന് സൈക്കിളിൽ പുറപ്പെട്ട അർജന്റീനിയൻ ആരാധകർ ദോഹയിലെത്തി

November 12, 2022

November 12, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ തങ്ങളുടെ ദേശീയ ടീമിനെ പിന്തുണക്കാൻ സൈക്കിളിൽ യാത്ര ചെയ്തെത്തിയ ആരാധകർക്ക് പറയാനുള്ളത് യാത്രയിലുടനീളം  അറബ് ലോകം തങ്ങൾക്ക് തന്ന ഹൃദ്യമായ സ്വീകരണത്തെ കുറിച്ചും കരുതലിനെ കുറിച്ചുമാണ്.177 ദിവസം നീണ്ടുനിന്ന തങ്ങളുടെ യാത്ര അറബ് ലോകത്തെയും അറബ് ജനതയെയും  കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിച്ചതായി ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ നാലംഗ അർജന്റീനിയൻ ആരാധകർ പറയുന്നു.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇവർ അബുസമ്ര അതിർത്തികവാടം കടന്ന് ദോഹയിൽ എത്തിച്ചേർന്നത്.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് കഴിഞ്ഞ മെയിൽ യാത്ര തിരിച്ച  ലൂക്കാസ് ലെഡെസ്മ, ലിയാൻഡ്രോ പെഗ്ഗി, സിൽവിയോ ഗാട്ടി, മത്തിയാസ് വെർസെസ് എന്നീ ഫുട്‍ബോൾ ആരാധകരായ നാല് സുഹൃത്തുക്കളാണ് പതിനഞ്ചിലധികം രാജ്യങ്ങളും പതിനായിരത്തിലേറെ കിലോമീറ്ററുകളും സൈക്കിൾ ചവിട്ടി ദോഹയിലെത്തിയത്.

കുറച്ച് മാസങ്ങളായി തുടർന്ന യാത്രയിലെ ഓരോ ദിവസവും അതിശയകരമായ അനുഭവങ്ങളുടെയും സാഹസികതയുടെയും ദിനങ്ങളായിരുന്നുവെന്ന്  റൈഡേഴ്സ് ക്യാപ്റ്റൻ ലൂക്കാസ് ലെഡെസ്മ പറഞ്ഞു.

“കഴിഞ്ഞ ആറ് മാസമായി ഞങ്ങൾക്ക് നിരവധി സന്തോഷകരവും  രസകരവുമായ അനുഭവങ്ങളാണുണ്ടായത്. യാത്രയ്ക്കിടെ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള നിരവധിപേരാണ് ഞങ്ങളെ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചത്.അവരുടെ സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് പഠിക്കാൻ ഇത്  ഞങ്ങളെ സഹായിച്ചു. ഭക്ഷണം ഉൾപെടെ നൽകി, ഞങ്ങളെ അവരുടെ വീടുകളിൽ താമസിക്കാൻ ക്ഷണിച്ചു. ദോഹയിലേക്കുള്ള പ്രവേശനകവാടത്തിൽ എല്ലാവരും ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തു, അവിടെ കാത്തിരുന്ന  ആവേശഭരിതരായ ജനക്കൂട്ടം ആർപ്പുവിളികളോടെയാണ് ഞങ്ങളെ സ്വീകരിച്ചത്."-അദ്ദേഹം പറഞ്ഞു.

അറബ് ലോകത്തെയും മിഡിൽ ഈസ്റ്റിനെയും കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകളും തെറ്റിദ്ധാരണകളും മാറ്റാൻ ഈ യാത്രയിലൂടെ സാധിച്ചതിൽ സംഘത്തിലുണ്ടായിരുന്ന ലിയാൻഡ്രോ ബെഗ്ഗി സന്തോഷം പ്രകടിപ്പിച്ചു.

“മാധ്യമങ്ങൾ സാധാരണയായി ഈ മേഖലയിലെ ആളുകളെ ഒരു പ്രത്യേക സ്റ്റീരിയോടൈപ്പിലൂടെയാണ് അവതരിപ്പിക്കുന്നത്, എന്നാൽ വാസ്തവത്തിൽമാധ്യമങ്ങൾ സ്ക്രീനിൽ കാണിക്കുന്നതിൽ  നിന്ന് ഇവർ തികച്ചും വ്യത്യസ്തമാണ്.അവരുടെ  സാഹചര്യങ്ങളൊന്നും പരിഗണിക്കാതെ, ഉദാരത കൊണ്ടും സ്നേഹം കൊണ്ടും വ്യതിരിക്തരായ ആളുകൾ ഞങ്ങളെ ഊഷ്മളതയോടെ സ്വാഗതം ചെയ്യുകയായിരുന്നു.അവരെല്ലാം ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാൻ നിർബന്ധം പിടിച്ചു. ലോകത്തിന്റെ ഈ ഭാഗം കാണാനും ആളുകളുമായി ഇടപഴകാനും അവരെ അടുത്തറിയാനും കഴിയുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്നു."

അർജന്റീനയിൽ നിന്ന് അലാസ്കയിലേക്കുള്ള തന്റെ കാൽനടയാത്രയെക്കുറിച്ച് അടുത്തിടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ച  ലിയാൻഡ്രോ ബെഗ്ഗി കൂട്ടിച്ചേർത്തു: 

അവരുടെ സഹപ്രവർത്തകൻ മാറ്റിയാസ് വെർസെസ് പറഞ്ഞു: "ആളുകളെ പ്രചോദിപ്പിക്കാനും, നിങ്ങൾക്ക് അസാധ്യമായത് ചെയ്യാനും കഴിയുമെന്ന് എല്ലാവരോടും പറയാൻ ഞങ്ങൾ ഇവിടെയുണ്ട്. ഈ യാത്ര പൂർത്തിയാക്കിയതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു, അർജന്റീന മൂന്നാം തവണയും ഖത്തറിൽ  ലോകകപ്പ് ഉയർത്തുന്നത് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്."

അന്താരാഷ്ട്ര ഫുട്ബോൾ ഫെസ്റ്റിവലിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  ഫുട്ബോൾ ആരാധകരുമായി സൗഹൃദമുണ്ടാക്കുക കൂടിയാണ് യാത്രയുടെ ലക്ഷ്യമെന്ന് സഹയാത്രികനായ സിൽവിയോ ഗാട്ടി പ്രതികരിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News