Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫോസ ഖത്തർ ആരോഗ്യ പരിശോധനയും ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു

March 15, 2023

March 15, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ:   ഫാറൂഖ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു ഫോസ ഖത്തർ (ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ - ഖത്തർ ) ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 75 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 250 തിലധികം പേർ പങ്കെടുത്തു.

സാമൂഹിക ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ക്യാമ്പിനോടനുബന്ധിച്ച് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് സെഷൻ ഒരുക്കിയിരുന്നു. ക്യാമ്പ് കോൺഫെഡറേഷൻ ഓഫ് അലുംനി അസോസിയേഷൻ ഖത്തർ പ്രസിഡന്റ് അബ്ദുൽ അസീസ് ചെവിടിക്കുന്നൻ ഉൽഘടനം ചെയ്തു. ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്, ഫോസ ഖത്തർ അംഗം കൂടിയായ  ഡോക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള ഹമദ് ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർമാരടങ്ങുന്ന സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.ബി.എൽഎസ് ട്രയിനിങ്ങിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

 "ജീവിത ശൈലിയും  രോഗങ്ങളും പ്രായോഗിക ധാരണകൾ" എന്ന  വിഷയത്തിൽ റയാൻ ആസ്റ്റർ ക്ലിനിക്കിലെ ചീഫ് ഫിസിഷ്യനും ഫോസ അംഗവുമായ ഡോക്ടർ ശാക്കിർ ടി പി ക്ലാസെടുത്തു.ഡോ കുഞ്ഞാലി,ഡോ ഫസലുറഹ്മാൻ, ഡോ ജാഫർ, ഡോ സിൽമി
എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. BLS ന് ഡോ അബ്ദുൽ വഹാബിൻ്റെ കൂടെ ഡോ. സുജിത്ത്, ഡോ അബ്ദുൽ ഗഫൂർ എന്നിവരും പങ്കെടുത്തു..

ഫോസ സെക്രട്ടറി അജ്മൽ സ്വാഗതഭാഷണം നടത്തിയ യോഗത്തിൽ ഫോസ പ്രസിഡന്റ് അസ്‌കർ അധ്യക്ഷത വഹിച്ചു, പ്ളാറ്റിനം ഫൊസ്സ്റ്റാൾജിയ ഖത്തർ പ്രോഗ്രാം കമ്മറ്റി ചെയർമാൻ മഷ്ഹൂദ് വി സി ആമുഖ ഭാഷണം നിർവ്വഹിച്ചു. തൊയ്യിബ്, നൗഷാദ്, അഡ്വ ഇഖ്ബാൽ , അഡ്വ നൗഷാദ്, ഷഹീർ, മുനാസ്, അദീബ,ഫായിസ്,  ഹിബ,  ഹഫീസുല്ല കെ വി  തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News