Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫോസ ഖത്തർ സൗജന്യ ആരോഗ്യപരിശോധനയും ബോധവത്കരണ ക്ലാസും ഇന്ന്

March 10, 2023

March 10, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫാറൂഖ് കോളജ് പൂർവവിദ്യാർഥി സംഘടന ‘ഫോസ ഖത്തർ’ചാപ്റ്റർ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യപരിശോധനയും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ജീവിതശൈലിയും രോഗങ്ങളും- പ്രായോഗിക ധാരണകൾ എന്ന വിഷയത്തിൽ റയ്യാൻ ആസ്റ്റർ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യൻ ഡോ. ശാക്കിർ ടി.പിയും, ഹൃദയസ്തംഭനം പോലുള്ള സന്ദർഭങ്ങളിൽ ജീവൻരക്ഷാ പ്രവർത്തനത്തിനുള്ള പ്രായോഗിക പരിശീലനത്തിന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോ. അബ്ദുൽ വഹാബും നേതൃത്വം നൽകുന്നു. രണ്ടു സെഷനുകളും സൗജന്യമാണ്.

വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ 11 വരെ സി റിങ് റോഡിലുള്ള ആസ്റ്റർ ക്ലിനിക്കിലാണ് ബോധവത്കരണവും പരിശീലന പരിപാടികളും. യോഗത്തിൽ എം.വി. അബൂത്വയ്യിബ്, ഡോ. വഹാബ്‌, ഷഹ്സാദ്‌, മഷൂദ്, അദീബ, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. ഫോൺ: 3052 9444 , 6677 4498.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News