Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാക് അന്തരിച്ചു

September 26, 2019

September 26, 2019

വിടവാങ്ങിയത് ഏറെ ജനകീയ അടിത്തറയുള്ള നേതാവ്.2003ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ ഇറാഖ് അധിനിവേശത്തെ ഷിറാക് ശക്തമായി എതിർത്തിരുന്നു.

പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാക് അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി അല്‍ഷിമേഴ്‌സ് ബാധിതനായി ചികിൽസയിലായിരുന്നു.

1995 മുതല്‍ 2007 വരെ ഫ്രഞ്ച് ഭരണ നേതൃത്വത്തിലുണ്ടായിരുന്ന ജാക് ഷിറാക് യൂറോപ്പില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന നേതാക്കളില്‍ ഒരാളാണ്. രണ്ടു തവണ ഫ്രഞ്ച് പ്രസിഡന്റും രണ്ടു തവണ പ്രധാനമന്ത്രിയുമായി. പതിനെട്ടു വര്‍ഷം പാരിസ് മേയറായിരുന്നു അദ്ദേഹം.

2003ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ ഇറാഖ് അധിനിവേശത്തെ ശക്തമായി എതിര്‍ത്ത സഖ്യകക്ഷി നേതാവാണ് ഷിറാക്. മരണവും ദുരന്തവും മാത്രം കൊണ്ടുവരുന്ന യുദ്ധം പ്രശ്‌നപരിഹാരത്തിന്റെ ഏറ്റവും മോശം രൂപമാണെന്നായിരുന്നു അന്നു ഷിറാക് പറഞ്ഞത്.

ജാക്ക് ഷിറാക്ക് പ്രസിഡന്റായിരിക്കുമ്പോഴാണ് നിര്‍ബന്ധിത സൈനിക സേവനം അവസാനിപ്പിച്ചു കൊണ്ടുള്ള ശക്തമായ തീരുമാനം കൈകൊണ്ടത്. വര്‍ദ്ധിച്ചുവരുന്ന ജനകീയ തീവ്ര വലതുപക്ഷത്തിനെതിരെ ശക്തമായ നിലപാട് കൈകൊണ്ട നേതാവായിരുന്നു ജാക്ക് ഷിറാക്ക്.

രണ്ടാം ലോക മഹായുദ്ധത്തില്‍ ഫ്രാന്‍സിന്റെ വിച്ചി സൈന്യം നാസികളെ സഹായിച്ചിരുന്നുവെന്ന് അംഗീകരിച്ച ആദ്യത്തെ പ്രസിഡന്റും ജാക്ക് ഷിറാക്കായിരുന്നു. ഉയര്‍ച്ച താഴ്ച്ചകള്‍ക്കിടയിലും മികച്ച ജനകീയാടിത്തറയുള്ള നേതാവായിരുന്നു അദ്ദേഹം.


Latest Related News