Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രിവിലേജ് കാർഡുമായി ഫോക്കസ് മെഡിക്കൽ സെൻ്റർ,സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറിലേറെ പേർ പങ്കെടുത്തു

April 16, 2023

April 16, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : മഹാരാഷ്ട്ര മണ്ഡൽ ഖത്തറും ഫോക്കസ് മെഡിക്കൽ സെൻ്ററും  സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ ഫോക്കസ് മെഡിക്കൽ സെൻ്ററിൽ നടന്ന ക്യാമ്പിൽ 100 ലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു.ഫോക്കസ് മെഡിക്കൽ സെൻ്ററിലെ നേത്ര രോഗവിഭാഗം, ഗൈനക്കോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ദന്ത രോഗം എന്നീ വിഭാഗങ്ങളിലെ വിധഗ്ധരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.

എം എം ക്യൂ പ്രസിഡൻ്റ് രാകേഷ് വാഗ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് മെഡിക്കൽ സെൻ്റർ എംഡി  ഇ കുഞ്ഞമ്മദ് എം എം ക്യൂ   ജനറൽ സെക്രട്ടറി പരാഗ് സൊനാവാനെക്ക് പ്രിവിലേജ് കാർഡ് കൈമാറി. ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രിസിഡൻ്റ് ഇപി അബ്ദുറഹിമാൻ, ഇന്ത്യൻ കൾചറൽ സെൻ്റർ ജനറൽ സെക്രട്ടറി മോഹൻ കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

എം എം ക്യൂ വൈസ് പ്രസിഡൻ്റ് രചന ചൗദ്ധരി, ട്രഷറർ മനിഷ് ഷാ, ജോയിൻ്റ് സെക്രട്ടറി അജയ് ദോൾ, ഫോക്കസ് മെഡിക്കൽ സെൻ്റർ മാർക്കറ്റിംഗ് വിഭാഗം മേധാവി ബിബിൻ , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അഭിജിത്ത് സാഗർ ,എച്ച് ആർ ഇഹ്‌ജാസ് എന്നിവരും  പങ്കെടുത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI

 


Latest Related News