Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫോക്കസ് മെഡിക്കൽ സെന്റർ സൗജന്യ സ്തനാർബുദ ക്യാമ്പ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

October 22, 2022

October 22, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സ്തനാർബുദത്തെ നേരിടാം എന്ന ആശയത്തെ മുൻനിർത്തി ഫോക്കസ് മെഡിക്കൽ സെൻ്റർ ദോഹയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പുകൾക്ക് മികച്ച പ്രതികരണം.  ബൻഡ്സ് ഓഫ് ഖത്തറിൻ്റെയും വയനാട് കൂട്ടത്തിൻ്റെയും സഹകരണത്തോടെ രണ്ടിടങ്ങളിലായാണ് വെള്ളിയാഴ്ച ക്യാമ്പുകൾ നടന്നത്.

നൂറിലേറെ വനിതകൾ ക്യാമ്പുകളിൽ പങ്കെടുത്തു. ഫോക്കസ് മെഡിക്കൽ സെൻ്ററിലെ   ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ നാസിയ സുൽത്താന പരിശോധനയ്ക്ക് നേതൃത്വം നൽകി.
ബണ്ട്സ് ഓഫ് ഖത്തറിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ ഇന്ത്യൻ എംബസ്സി സംസ്കാരിക വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ്  സെക്രട്ടറി സച്ചിൻ സൻകൽപ് മുഖ്യാതിഥിയായിരുന്നു.ഡോ ഷാമിക ഷെട്ടി ബോധവൽകരണ ക്ലാസ്സ് നടത്തി.

ചെറുകാട് അവാർഡ് ജേതാവും എഴുത്തുകാരിയുമായ ഷീല ടോമിയാണ് വയനാട് കൂട്ടം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.  സ്തനാർബുദ രോഗികളിൽ ഗവേഷണം നടത്തിയ  ഡോക്ടർ വന്ദന വനിതകൾക്കായി പ്രത്യേക ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഐസിസി പ്രസിഡൻ്റ് ബാബുരാജ് പങ്കെടുത്തു.
ഖത്തറിലെ ആരോഗ്യമേഖലയിൽ വര്ഷങ്ങളുടെ പാരമ്പര്യമുള്ള ഫോക്കസ് മെഡിക്കൽ സെൻ്റർ സാമൂഹികപ്രതിബദ്ധതയുള്ള ഇത്തരം പരിപാടികളുമായി ഇനിയും മുന്നോട്ട് വരുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News