Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു,മൂന്നു പേർ മലയാളികൾ

June 29, 2023

June 29, 2023

അൻവർ പാലേരി
ദോഹ: മൂന്ന് മലയാളികൾഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34) എന്നിവരാണ് മരിച്ച മലയാളികൾ. ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (33), ഭർത്താവ് പ്രവീണ്‍കുമാര്‍ ശങ്കര്‍ (38) എന്നിവരും അപകടത്തിൽ മരിച്ചു.

ദോഹയിൽ നിന്നും 70 കിലോമീറ്റർ അകലെ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. റോഷിൻ ജോൺ- ആൻസി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൻ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് വാഹനം പാലത്തില്‍ നിന്ന് താഴെ പതിച്ചതാണ് അപകടത്തിന് തീവ്രത വർധിപ്പിച്ചത്. ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് അഞ്ചു പേരും മരണപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാത്രിയിൽ ഖത്തറിൽ നിന്നു യാത്രാ സംഘം സൗദിയിൽ അപകടത്തിൽ പെട്ട് രണ്ട് മലയാളികൾ മരിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News