Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകത്തിലെ ആദ്യത്തെ ശരിഅഃ കംപ്ലയന്റ് ക്രിപ്‌റ്റോ കറന്‍സി-ഇസ്ലാമിക് കോയിന്‍ മെയ് മാസത്തില്‍ പുറത്തിറക്കും

April 25, 2023

April 25, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ലോകത്തിലെ ആദ്യത്തെ ശരിഅഃ കംപ്ലയന്റ് ക്രിപ്‌റ്റോ കറന്‍സി- ഇസ്ലാമിക് കോയിന്‍ മെയ് മാസത്തില്‍ പുറത്തിറക്കുമെന്ന് അതിന്റെ സഹസ്ഥാപകരിലൊരാളായ മുഹമ്മദ് അല്‍കാഫ് അല്‍ ഹാഷ്മി അറിയിച്ചു. 1.8 ബില്യണിലധികം വരുന്ന ആഗോള മുസ്ലീം സമൂഹത്തെയാണ് ക്രിപ്‌റ്റോ കറന്‍സി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

നിലവില്‍ പ്രൈവറ്റ് സെയില്‍സ് മോഡിലാണ് ഇസ്ലാമിക് കോയിനുള്ളത്. ഇസ്ലാമിക തത്വങ്ങളും പാരമ്പര്യങ്ങളും കര്‍ശനമായി പാലിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഹഖ് ബ്ലോക്ക്‌ചെയിന്‍ ഉപയോഗിക്കുന്നതോടെ ഇസ്ലാമിക് കോയിന്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് അപ്ലിക്കേഷനുമായി പൊരുത്തപ്പെടും. പൊതു റിലീസിന് മുന്‍പ് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ഫണ്ടര്‍മാരില്‍ നിന്ന് കൂടുതല്‍ സപ്പോര്‍ട്ട് നേടാനുമാണ് ശരിഅഃ കംപ്ലയന്റ് ക്രിപ്‌റ്റോ കറന്‍സി -ഇസ്ലാമിക് കോയിന്‍ വഴി ലക്ഷ്യമിടുന്നത്.

2024ഓടെ ഇസ്ലാമിക് ഫിനാന്‍സ് വിപണി 3.69 ട്രില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹലാല്‍ ഉല്‍പ്പന്ന വിപണി 4 ട്രില്യണ്‍ ടോളറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


 


Latest Related News