Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ആദ്യ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രണ്ട് മാസത്തിനുള്ളില്‍

January 24, 2021

January 24, 2021

ദോഹ: ഖത്തറിലെ ആദ്യ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രണ്ട് മാസത്തിനുള്ളില്‍ നടത്തുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറുമായ ഡോ. യൂസഫ് അല്‍ മസ്‌ലാമണി. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം ശനിയാഴ്ച പറഞ്ഞു. ഖത്തറില്‍ ലിവിങ് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം ഉടന്‍ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 

'അവയവമാറ്റ ശസ്ത്രക്രിയയില്‍ വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ട്. അതിനാല്‍ എല്ലാ ടീമുകളും തമ്മില്‍ ശരിയായ ഏകോപനം ആവശ്യമാണ്. ദാതാവില്‍ നിന്ന് അവയവം എടുക്കുന്നതിന് ഒരു പ്രത്യേക സംഘവും അങ്ങനെ എടുത്ത അവയവും സ്വകരിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ ചേര്‍ക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടാകും. ഇതിന് കൃത്യതയേറിയ ഏകോപനം ആവശ്യമാണ്.' -ഡോ. യൂസഫ് പറഞ്ഞു. 

'അവയവദാതാവിനും സ്വീകര്‍ത്താവിനും സ്വീകര്‍ത്താവിനും വളരെയധികം പരിശോധനകള്‍ ആവശ്യമായതിനാല്‍ ലബോറട്ടറിക്കും ഇതില്‍ നിര്‍ണ്ണായകമായ പങ്കുണ്ട്. അവയവം മാറ്റിവയ്ക്കുന്നതിന് മുമ്പ് അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നു. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരാണ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംഘങ്ങളില്‍ ഉണ്ടാവുക. ഈ സംഘങ്ങളുടെ ഏകോപനം ബുദ്ധിമുട്ടേറിയതും സങ്കീര്‍ണ്ണവുമാണ്.' -അദ്ദേഹം പറഞ്ഞു. 

ആന്തരികാവയവങ്ങളില്‍ ഭൂരിഭാഗവും മാറ്റിവയ്ക്കാന്‍ കഴിയുന്നവയാണ്. അതില്‍ ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക, പാന്‍ക്രിയാസ് എന്നിവ മാറ്റിവയ്ക്കുന്നതാണ് ലോമകാകെ വ്യാപകമായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഖത്തറില്‍ ഞങ്ങള്‍ വൃക്കകളും കരളും മാറ്റി വയ്ക്കുന്നു. കണ്ണ് മാറ്റിവയ്ക്കലും (കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍) ഇവിടെ നടത്തുന്നുണ്ടെങ്കിലും അവ പുറത്ത് നിന്ന് കൊണ്ടുവരുന്നതാണ്.' -അദ്ദേഹം പറയുന്നു. 

ഖത്തറില്‍ 4,30,000 പേര്‍ അവയവദാനത്തിനായുള്ള സമ്മതപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാള്‍ക്ക് അവയവദാനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബം അതിന് തയ്യാറാവാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News