Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലാൻഡ്മാർക് ഇന്റചേഞ്ചിലെ ആദ്യ മേൽപാലം നവംബർ രണ്ടിന് തുറക്കും 

October 30, 2019

October 30, 2019

ദോഹ: ഖത്തറിലെ ഏറ്റവും വലിയ ഇന്റര്‍ചേഞ്ച് ആയ ഉം ലഖ്ബ മേൽപാലം(ലാൻഡ്മാർക്ക് ഇന്റർചേഞ്ച്) നവംബർ 2 ന് യാത്രക്കാർക്കായി തുറക്കുമെന്ന് അശ്ഗാൽ അറിയിച്ചു. സബാഹ് അൽ അഹ്‌മദ്‌ കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള മേൽപ്പാലത്തിന്റെ മൊത്തം ദൈർഘ്യം 820 മീറ്ററാണ്. പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഒൻപത് മേൽപാലങ്ങളിൽ ആദ്യത്തേതാണ് ശനിയാഴ്ച തുറക്കുന്നത്. ഇതോടെ അൽ ഗരാഫയ്ക്കും ദോഹയ്ക്കുമിടയിൽ ഗതാഗതം സുഗമമാകും. ഖത്തറില്‍ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് ഉം ലഖ്ബ ഇന്റര്‍ചേഞ്ച്.
 
പതിനൊന്ന് കിലോമീറ്റര്‍ നീളമുള്ള ഇന്റര്‍ചേഞ്ചില്‍ ഒന്‍പത് മേൽപാലങ്ങള്‍ ഉണ്ടായിരിക്കും. ഒരു മണിക്കൂറില്‍ 20,000 വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ സൗകര്യമുണ്ടായിരിക്കും. ലാന്‍ഡ്മാര്‍ക്ക് ഇന്റര്‍സെക്ഷന്‍ എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ ഇന്റര്‍ചേഞ്ച് പൂർണമായും ഗതാഗത സജ്ജമായാൽ ദോഹയിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
 
2021ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ഇന്റര്‍ചേഞ്ചിന്റെ ചില ഭാഗങ്ങള്‍ ഈ വര്‍ഷം അവസാനം തുറന്നുകൊടുക്കുമെന്നും ബാക്കി ഭാഗങ്ങള്‍ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുറന്നുകൊടുക്കുമെന്നും അശ്ഗാല്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ദോഹ എക്‌സ്പ്രസ് വെയിലെ, പ്രത്യേകിച്ചും 22 ഫെബ്രുവരി സ്ട്രീറ്റുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ ഇന്റര്‍ചേഞ്ച് സഹായിക്കും. ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് ഇത് ഉപകരിക്കും.
 
ജനസാന്ദ്രതയുള്ളതും പ്രധാനപ്പെട്ട മാളുകളടക്കം നിരവധി വാണിജ്യസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലത്താണ്  ഇന്റര്‍ചേഞ്ച് നിർമിക്കുന്നത്.


Latest Related News