Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രവാസി സംഘടനയുടെ ആദ്യ ചാർട്ടേഡ് വിമാനം ദോഹയിൽ നിന്ന് പറന്നു,അഭിനന്ദനവുമായി രാഹുൽ ഗാന്ധി 

June 15, 2020

June 15, 2020

ദോഹ : ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്കും കാത്തിരിപ്പിനും ശേഷം ഖത്തറിൽ നിന്നും ഒരു പ്രവാസി സംഘടനയുടെ ചാർട്ടേഡ് വിമാനം ആദ്യമായി കേരളത്തിലേക്ക് സർവീസ് നടത്തി. വിവിധ കമ്പനികളുടെ പേരിലുള്ള ചാർട്ടേഡ് വിമാനങ്ങൾ ഇന്ത്യക്കാരുമായി കേരളത്തിലേക്ക് സർവീസ് നടത്തിയിട്ടുണ്ടെങ്കിലും ഒരു പ്രവാസി സംഘടനക്ക് ഇതിനുള്ള അനുമതി ലഭിക്കുന്നത് ഇതാദ്യമാണ്. കോൺഗ്രസിന്റെ പ്രവാസി ഘടകമായ ഇൻകാസ് ഖത്തറാണ് എല്ലാ തടസ്സങ്ങളും വെല്ലുവിളികളും അതിജീവിച്ചു ചാർട്ടേഡ് വിമാനത്തിൽ ഖത്തറിൽ നിന്നും കേരളത്തിലേക്ക് ആദ്യ സർവീസ് നടത്തിയത്.ഇന്ന് വെളുപ്പിന് 1.40 നാണ് ദോഹയിൽ നിന്നുള്ള ഇൻഡിഗോ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. കുട്ടികൾ ഉൾപെടെ 177 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ .മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് നിരവധി ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തിയിട്ടും ഖത്തറിൽ നിന്ന് ഒരു വിമാനത്തിന് പോലും അനുമതി ലഭിച്ചിരുന്നില്ല.കെ.എം.സി.സി,കൾചറൽ ഫോറം,കേരളാ ബിസിനസ് ഫോറം ഉൾപെടെയുള്ള സംഘടനകൾ സർവീസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യങ്ങൾ മുന്നോട്ടു നീങ്ങിയിരുന്നില്ല. ചാർട്ടർ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താൻ സംഘടനകൾക്ക് അനുമതി നൽകേണ്ടതില്ലെന്ന ഇന്ത്യൻ എംബസിയുടെ തീരുമാനമാണ് ഇതിന് തടസ്സം നിൽക്കുന്നതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. അങ്ങനെയെങ്കിൽ ഖത്തറിലെ ട്രാവലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ചില പ്രമുഖ സ്ഥാപനങ്ങൾ നൽകിയ അപേക്ഷകളിൽ കാലതാമസം നേരിടുന്നത് എന്ത് കൊണ്ടാണെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു.

ഇതിനിടെ,കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് ഇൻകാസിന്റെ വിമാനം ആകാശം തൊടാൻ ഇടയാക്കിയതെന്നാണ് വിവരം. ഇൻകാസിന്റെ വിമാന സർവീസ് സംബന്ധിച്ച പോസ്റ്റർ 'ബോൺ വോയേജ്' എന്ന തലക്കെട്ടോടെ ഇന്നലെ രാത്രി രാഹുൽ ഗാന്ധി തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.ഏതായാലും ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണെങ്കിലും പ്രവാസി സംഘടനയുടെ ഒരു വിമാനമെങ്കിലും നാട്ടിലേക്ക് പറന്നതോടെ മറ്റു പ്രവാസി സംഘടനകളുടെ വിമാനങ്ങൾക്കും വൈകാതെ അനുമതി ലഭിക്കിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രതിസന്ധികൾ അതിജീവിച്ച് സർവീസ് നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പാവപ്പെട്ട അഞ്ചു യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകിയതായും  ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല പറഞ്ഞു.ഇതിനിടെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറത്തിന്റെ ചാർട്ടേഡ് വിമാനം ഇന്ന് രാവിലെ 10.30ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News