Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
'മെയിഡ് ഇൻ ഒമാൻ',ലോകകപ്പിനായി നിർമിച്ച ബസുകളുടെ ആദ്യ ബാച്ച് ഈ വാരാന്ത്യത്തിൽ ഖത്തറിൽ എത്തും

July 23, 2022

July 23, 2022

ദോഹ : ഖത്തർ ലോകകപ്പ് സന്ദർശകരുടെ പൊതുഗതാഗതം ഉറപ്പുവരുത്തുന്നതിനായി മൊവാസലാത്ത് കൂടുതൽ ബസ്സുകൾ നിരത്തിലിറക്കുന്നു.ഇതിന്റെ ഭാഗമായി  ജെ.വി കർവ മോട്ടോഴ്‌സ് ഒമാനിൽ നിർമിച്ച ബസുകളുടെ ആദ്യബാച്ച് ഈ വാരാന്ത്യത്തോടെ ഖത്തറിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.

ആദ്യ ബാച്ചിൽ 34 ബസുകളാണ് ഉണ്ടാവുക.ഒമാനിലെ ദുഖം പ്രത്യേക സാമ്പത്തിക മേഖലയിലാണ് ബസുകളുടെ നിർമാണം പൂർത്തിയാക്കിയത്.ഖത്തർ മൊവാസലാത്തും(70ശതമാനം)ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും(30ശതമാനം) ചേർന്ന് സംയുക്ത സംരംഭമായാണ് കർവാ മോട്ടോഴ്‌സിന് രൂപം നൽകിയത്.സിറ്റി ബസുകൾ,സ്‌കൂൾ ബസുകൾ,ഇന്റർസിറ്റി ബസ്സുകൾ എന്നിങ്ങനെ മൂന്നുതരം ബസുകളുടെ നിർമാണമാണ് ദുഖം സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ പൂർത്തിയാവുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News