Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഡൽഹിയിൽ മൂന്ന് നില കെട്ടിടത്തിൽ വൻ തീപിടുത്തം,26 പേർ വെന്തുമരിച്ചു

May 14, 2022

May 14, 2022

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഓഫീസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം. 26 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപത്തെ മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

വൈകീട്ട് നാലരയ്‌ക്ക് ശേഷമായിരുന്നു കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് വളരെ പെട്ടെന്ന് കെട്ടിടത്തില്‍ മുഴുവനായും തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സും, പോലീസും ചേര്‍ന്ന് തീ അണയ്‌ക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 15 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൂടുല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.

നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തം ഉണ്ടായത്. ഒന്നാം നിലയിലെ ഓഫീസ് കെട്ടിടത്തിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവത്തില്‍ ഓഫീസ് ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പ്രദേശവാസികളും ഉള്‍പ്പെടുന്നു. 70 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News