Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ബെംഗളൂരുവില്‍ യൂക്കോ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം

September 18, 2019

September 18, 2019

ബെംഗളൂരു: ബെംഗളൂരുവിലെ എംജിറോഡിലുള്ള യൂക്കോ ബാങ്ക് കെട്ടിടത്തില്‍ ഇന്നുച്ചയോടെ തീപിടുത്തമുണ്ടായി.എം.ജി റോഡിൽ ബാർട്ടൻ സെന്ററിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3 മണിയോടെ തീപിടുത്തമുണ്ടായത്.നിരവധി ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്ന അഞ്ചു നില കെട്ടിടത്തിൽ തീ പടർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.ക്ലാസ് നടക്കുന്ന സമയമായതിനാൽ ഇവർ മണിക്കൂറുകളോളം കെട്ടിടത്തിൽ നിന്ന് പുറത്തു കടക്കാനാവാതെ കുടുങ്ങി കിടന്നു. ഫയര്‍ എക്സിറ്റ് വഴി കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരില്‍ ചിലര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിട്ടുണ്ട്. നിരവധി പേര്‍ മുകള്‍ നിലയില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാൽ ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.യൂക്കോ ബാങ്കും ട്യൂഷൻ സെന്ററുകളും കൂടാതെ കുടുംബങ്ങൾ താമസിക്കുന്ന നിരവധി ഫ്‌ളാറ്റുകളും ഈ കെട്ടിടത്തിലുണ്ട്.

ആളുകളെ പുറത്തെത്തിച്ചതായും തീ നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു.


Latest Related News