Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ മാസ്‌ക് ഉപയോഗിക്കാത്തതിന് പിഴശിക്ഷ ലഭിച്ചവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക,ഇല്ലെങ്കിൽ നാട്ടിലേക്കുള്ള യാത്ര മുടങ്ങും

June 18, 2022

June 18, 2022

അൻവർ പാലേരി
ദോഹ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന നിർദേശം ലംഘിച്ചതിന് പിഴ ചുമത്തപ്പെട്ട നിരവധി പേർ പിഴയടച്ചിട്ടും നിയമനടപടികൾ നേരിടുന്നതായി റിപ്പോർട്ട്.പിഴയടച്ചതിന് ശേഷമുള്ള നടപടിക്രമങ്ങളെ കുറിച്ച് കൃത്യമായി അറിയാത്തതിനാൽ വിസ പുതുക്കുമ്പോൾ മെട്രാഷ് ബ്ലോക്ക് ആവുന്നത് ഉൾപെടെയുള്ള ഗുരുതര പ്രതിസന്ധികളാണ് പലരും നേരിടുന്നത്.പരിശോധനയിൽ പിടിക്കപ്പെട്ടാലും ഇവർക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക :
മാസ്‌ക് ധരിക്കാത്തതിനാൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ ചുമത്തുന്നത് ക്രിമിനൽ കുറ്റമായതിനാൽ പിഴ അടക്കുന്നത് കൊണ്ട് മാത്രം നിങ്ങൾ കുറ്റവിമുക്തനാകുന്നില്ലെന്ന് പ്രത്യേകം ഓർക്കുക.മാസ്ക് ധരിക്കാത്തതിനുള്ള പിഴ സംഖ്യയായ 500 റിയാൽ ഖത്തറിലെ ഏതെങ്കിലും ടൈപ്പിംഗ് സെന്റർ വഴി അടക്കാവുന്നതാണ്.ഇമെയിൽ വഴി ലഭിക്കുന്ന  രസീതിക്ക് മുകളിൽ ഖത്തർ ഐഡിയും നാഷണാലിറ്റിയും എഴുതിയ ശേഷം റയ്യാനിലുള്ള റൂൾസ് എക്സിക്യുഷൻ ഡിപ്പാർട്ട്മെന്റിൽ സബ്‌മിറ്റ്‌ ചെയ്യണം.ഗൂഗ്ൾ മാപ്പിൽ  execution department എന്ന് ടൈപ് ചെയ്‌താൽ റയ്യാനിലെ നിർദിഷ്ട കാര്യാലയത്തിൽ എളുപ്പത്തിൽ എത്താനാവും.ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ നിങ്ങൾ പൂർണമായും കുറ്റവിമുക്തനാവുകയുള്ളൂ.
2020 മുതൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവർക്ക് ചുമത്തപ്പെട്ട പിഴയാണ് ഇപ്പോൾ അടക്കുന്നത്.നിയമലംഘനത്തിന് പിടിക്കപ്പെട്ടവർക്ക് പിഴ അടക്കാനുള്ള സന്ദേശം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിൽ  പബ്ളിക് പ്രോസിക്യൂഷൻ വെബ്സൈറ്റ് സന്ദർശിച്ച് ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News