Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സിനിമ പഠിക്കാൻ ഖത്തറിൽ ദ്വിദിന ശിൽപശാല,ക്യൂ ടിക്കറ്റിൽ രജിസ്റ്റർ ചെയ്യാം

May 25, 2023

May 25, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സിനിമയുടെ പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കാൻ ഉപകരിക്കുന്ന ശില്പശാലയുമായി ഫിലിം ലവേഴ്സ് ഖത്തര്‍ (ഫില്‍ഖ).

ദ്വിദിന 'ഫിലിം മേക്കിങ് വര്‍ക് ഷോപ്പ്' ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ ദോഹ, സാലത്താ ജദീദിലെ സ്കില്‍സ് ഡെവലപ്പ്മെന്റ് സെന്ററിലാണ് നടക്കുക.

അവാര്‍ഡ് ജേതാവായ പ്രമുഖ യുവ സിനിമാ സംവിധായകൻ സക്കരിയ, പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര പഠന മേഖലയിലെ വിദഗ്ധനുമായ എം. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കും. സിനിമയുടെ പ്രാഥമിക പാഠങ്ങളും അവയുടെ സാങ്കേതിക സംവിധാനങ്ങളെ കുറച്ചെങ്കിലും മനസ്സിലാക്കാനും ഉപകരിക്കുന്ന തരത്തിലാണ് ശില്പശാല രൂപകല്‍പന ചെയ്തത്. ഭക്ഷണം ഉള്‍പ്പെടെ 300 ഖത്തര്‍ റിയാലാണ് മുതിര്‍ന്നവര്‍ക്ക് ഫീസ്. കുട്ടികള്‍ക്ക് 200 ഖത്തര്‍ റിയാല്‍ മതിയാവും. 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്ക് പങ്കെടുക്കാം.

ക്യു ടിക്കറ്റ് മുഖേനയാണ് പണം അടച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രതിനിധികള്‍ക്ക് സക്കരിയ, എം. നൗഷാദ് എന്നിവര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് കൈമാറും. സാങ്കേതിക വിദ്യ അനുദിനം മുന്നേറുന്ന കാലത്ത് കൂടുതല്‍ എളുപ്പത്തില്‍ സിനിമ നിര്‍മിക്കാനും അവ ഗുണപരമായി വിനിയോഗിക്കാനുമുള്ള അവസരം ഉണ്ടെന്നും ചലച്ചിത്ര പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം പ്രാഥമിക പാഠങ്ങള്‍ കൂടുതല്‍ ആഴത്തില്‍ സിനിമ പഠിക്കാൻ പ്രേരകമാവുമെന്നും സംഘാടകര്‍ അറിയിച്ചു.രജിഷ്ട്രേഷൻ ലിങ്ക് : https://events.q-tickets.com/eventDetail/3956722802/FILMMAKING%20WORKSHOP

വിവരങ്ങള്‍ക്ക്: 55466163

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

 


Latest Related News