Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ത്യ ബൂട്ടണിയുന്നില്ലെങ്കിലും ബെൽജിയം ടീമിനൊപ്പം ഇന്ത്യക്കാരനുണ്ട്,അതും മലയാളി

November 16, 2022

November 16, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ഫിഫ ലോകകപ്പിൽ കളിക്കളത്തിൽ ഇന്ത്യ ബൂട്ടണിയുന്നില്ലെങ്കിലും ബെൽജിയം ടീം ഖത്തറിലെ കളിക്കളങ്ങളിൽ പന്തുതട്ടുമ്പോൾ അവർക്കുപിന്നിൽ ഒരു മലയാളിയുമുണ്ടാവും. ബൽജിയം ടീമിന്റെ വെൽനസ് റിക്കവറി വിദഗ്ധനായി സപ്പോർട്ടിങ് സ്റ്റാഫായാണ് കൊച്ചി ചെറായി സ്വദേശി വിനയ് മേനോൻ ഖത്തറിൽ ടീമിനൊപ്പം ചേരുന്നത്.

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയുടെ വെൽനസ് മാനേജറാണ് ലണ്ടനിൽ സ്ഥിരതാമസാക്കിയ വിനയ്.

ബൽജിയം കോച്ച് റോബർട്ടോ മാർട്ടിനസ് കഴിഞ്ഞ മാസം ലണ്ടനിലെത്തി വിനയിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ലോകകപ്പിനുള്ള പ്രത്യേക നിയമനം. വെള്ളിയാഴ്ച ടീമിനൊപ്പം  കുവൈത്തിൽ എത്തുന്ന വിനയ് അവിടെനിന്നു ഖത്തറിലേക്കു പോകും. ലോകകപ്പ് കഴിയും വരെ ടീമിനൊപ്പം  വിനയുമുണ്ടാകും.

പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ എംഫിൽ നേടിയ ശേഷം പൂനെ കൈവല്യധാമിൽ നിന്നും യോഗ ശാസ്ത്രത്തിലും പരിശീലനം നേടി.  ദുബായിൽ റിസോർട്ടിൽ ഫിസിയോ ആയിട്ടാണ് ആദ്യം ജോലി ആരംഭിച്ചത്.തുടർന്നാണ് ചെൽസിയിൽ ചേരുന്നത്.

വിവിധ രാജ്യങ്ങളുടെ ടീമിനൊപ്പമുള്ള ഇന്ത്യൻ ആരാധകരുടെ ആവേശം ബെൽജിയത്തിന് വേണ്ടിയും ആരവമായി ഉയരണ മെന്നാണ് വിനയ് മേനോൻ അഭ്യർത്ഥിക്കുന്നത്. ഇന്ത്യൻ വംശജർ വിവിധ രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഫുട്‌ബോൾ ഫെഡറേഷൻ സെക്രട്ടറി ഡോ. ഷാജി പ്രഭാകരൻ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News