Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കൂ,ഫിഫ ലോകകപ്പ് ഉൽഘാടന മത്സരത്തിനുള്ള ടിക്കറ്റുകൾ സമ്മാനമായി നേടാം

September 03, 2022

September 03, 2022

ദോഹ : ഖത്തർ ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കാൻ ആരധകർക്ക് അപൂർവ അവസരം. ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം പതിച്ച സ്റ്റിക്കറുകൾ സ്വന്തം വാഹനങ്ങൾ, പൊതുജനങ്ങളുടെ കണ്ണിൽപെടുന്ന മറ്റു വസ്തുക്കൾ എന്നിവയിൽ പതിച്ച് ചിത്രം സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഉൽഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുക.

ഒട്ടിക്കുക, നേടുക എന്ന തലക്കെട്ടിൽ സെപ്റ്റംബർ 21 ദോഹ സമയം 11.45 വരെയാണ് മത്സരത്തിനുള്ള  സമയപരിധി.22 ന് നടക്കുന്ന നറുക്കെടുപ്പിൽ  വിജയികളെ പ്രഖ്യാപിക്കും. ഒരാൾക്ക് ഒറ്റത്തവണ മാത്രമാണ് അവസരമുണ്ടാവുക. വിജയികൾക്ക് നവംബർ 20ന് അൽഖോറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ ഇക്വഡോർ  ഉദ്ഘാടന മത്സരരത്തിന്റെ രണ്ടു ടിക്കറ്റുകളാണ് ഫിഫ സമ്മാനമായി നൽകുക.

അധികൃതർ നിർദേശിച്ച താഴെ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം.

- 13 വയസ്സ് മുതൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സുപ്രീം കമ്മിറ്റിയി യിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കാൻ പാടില്ല.

- ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡം മാൾ,  ദി ഗേറ്റ് മാൾ, അൽ ഗരാഫ എസ്ദാൻ മാൾ, അൽ വക്ര എസ്ദാൻ മാൾ, ലഗൂണ മാൾ, സിറ്റി സെന്റർ ദോഹ, വില്ലാജിയോ മാൾ എസ്ദാൻ മാൾ, ലഗൂണ മാൾ, സിറ്റി സെന്റർ ദോഹ, വില്ലാജിയോ മാൾ എന്നിവിടങ്ങളിലെ ഇൻഫർമേഷൻ ഡെസ്‌ക്കുകളിൽ നിന്ന്  ഞായർ മുതൽ ബുധൻ വരെയും വ്യാഴം മുതൽ ശനി വരെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിലെ എക്‌സിറ്റുകളിലെ ഡിസ്ട്രിബ്യൂ ഷൻ ബൂത്തുകളിൽ നിന്നോ പ്രമോട്ടർമാരിൽ നിന്നോ സ്റ്റിക്കറുകൾ ശേഖരിക്കാം.  ∙ 

- മാളിന്റെ പ്രവർത്തന സമയങ്ങളിലാണ് സ്റ്റിക്കറുകൾ ശേഖരിക്കാൻ കഴിയുക..

- സ്റ്റിക്കറുകൾ സ്വന്തം കാറിലോ വാഹനങ്ങളിലോ വസ്തുക്കളിലോ പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധം ഒട്ടിക്കണം. -കാറുകളും വസ്തുവകകളും പങ്കെടുക്കുന്നവരുടെയോ അല്ലെങ്കിൽ അടുത്ത  കുടുംബാംഗങ്ങളുടേയോ ആയിരിക്കണം.

- സ്റ്റിക്കറുകൾ ഒട്ടിച്ചതിന്റെ ചിത്രങ്ങൾ @Roadto2022 എന്ന് ടാഗ്  ചെയ്ത് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യണം. - ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ NowisAll എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ്  ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ടത്.

-വിജയികളെ അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സമൂഹമാധ്യമ അക്കൗണ്ടിലൂടെ തന്നെ വിവരം അറിയിക്കും. അധികൃതരുടെ അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ അടുത്ത യോഗ്യരായ മത്സരാർത്ഥിയ്ക്ക്  സമ്മാനം നൽകും.

കൂടുതൽ വിവരങ്ങൾക്ക്  https://www.qatar2022.qa/en/sticker- competition ലിങ്ക് സന്ദർശിക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News